December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ ഐഫോണ്‍ 12 നിര്‍മിച്ചുതുടങ്ങി

1 min read

ഫോക്‌സ്‌കോണ്‍ തങ്ങളുടെ തമിഴ്‌നാട്ടിലെ പ്ലാന്റിലാണ് പുതിയ ഡിവൈസ് അസംബിള്‍ ചെയ്യുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ 12 നിര്‍മിച്ചുതുടങ്ങിയതായി ആപ്പിള്‍ പ്രഖ്യാപിച്ചു. ഇതുവഴി ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് യുഎസ് ടെക് ഭീമന്‍. തദ്ദേശീയ ഉപയോക്താക്കള്‍ക്കായി ഇന്ത്യയില്‍ ഐഫോണ്‍ 12 നിര്‍മിച്ചുതുടങ്ങിയതില്‍ അഭിമാനിക്കുന്നതായി വ്യാഴാഴ്ച്ച പത്രക്കുറിപ്പിലൂടെ ആപ്പിള്‍ അറിയിച്ചു. തായ്‌വാനീസ് കമ്പനിയും ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളുമായ ഫോക്‌സ്‌കോണ്‍ തങ്ങളുടെ തമിഴ്‌നാട്ടിലെ പ്ലാന്റിലാണ് പുതിയ ഡിവൈസ് അസംബിള്‍ ചെയ്യുന്നത്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

മറ്റൊരു തായ്‌വാനീസ് കമ്പനിയായ വിസ്‌ട്രോണുമായി ചേര്‍ന്ന് 2017 ല്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിച്ചുതുടങ്ങിയ മുതല്‍ നമ്മുടെ വിപണിയില്‍ കാലിഫോര്‍ണിയയിലെ കുപ്പെര്‍ട്ടിനൊ ആസ്ഥാനമായ കമ്പനി വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ മോഡലുകള്‍ നിര്‍മിക്കുന്നതിന് ഫോക്‌സ് കോണ്‍, വിസ്‌ട്രോണ്‍, മറ്റൊരു പങ്കാളിയായ പെഗാട്രോണ്‍ എന്നിവ ചേര്‍ന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 900 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 6,540 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപം നടത്താനാണ് തീരുമാനം. ഇന്ത്യയില്‍ ഐപാഡ് ടാബ്‌ലറ്റ് നിര്‍മിക്കുന്നതും ആപ്പിള്‍ പരിഗണിക്കുകയാണ്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

മൊബീല്‍ ഫോണുകളുടെയും ഘടകങ്ങളുടെയും ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ചൈനയില്‍നിന്ന് ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് മറ്റ് വിപണികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് ആപ്പിള്‍. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് കാരണം. ആപ്പിളിന്റെ നിര്‍ദേശത്തെതുടര്‍ന്ന് ചില ഐപാഡുകളുടെയും മാക്ബുക്കുകളുടെയും അസംബ്ലി ചൈനയില്‍നിന്ന് വിയറ്റ്‌നാമിലേക്ക് ഫോക്‌സ്‌കോണ്‍ മാറ്റിയിരുന്നു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3