November 12, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗെയിമിംഗ് ലാപ്‌ടോപ്പ് എയ്‌സര്‍ നിട്രോ 5 (2021) പുറത്തിറക്കി  

1 min read
ഇന്ത്യയില്‍ 89,999 രൂപയിലാണ് വില ആരംഭിക്കുന്നത്
ന്യൂഡെല്‍ഹി: എയ്‌സര്‍ നിട്രോ 5 (2021) ഗെയിമിംഗ് ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3060 ഗ്രാഫിക്‌സ് കാര്‍ഡ് സഹിതമാണ് ലാപ്‌ടോപ്പ് വരുന്നത്. ബ്രാന്‍ഡ് ന്യൂ എന്‍വിഡിയ ആര്‍ടിഎക്‌സ് 30 സീരീസ് ഹാര്‍ഡ്‌വെയര്‍ ലഭിച്ച ഇന്ത്യയിലെ ആദ്യ ലാപ്‌ടോപ്പാണ് എയ്‌സര്‍ നിട്രോ 5 (2021) എന്നാണ് അവകാശപ്പെടുന്നത്. പത്താം തലമുറ ഇന്റല്‍ കോര്‍ പ്രൊസസറാണ് പുതിയ ലാപ്‌ടോപ്പിന് കരുത്തേകുന്നത്. പത്ത് മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കും. മികച്ച രീതിയില്‍ ചൂട് പുറന്തള്ളുന്നതിന് ഇരട്ട ഫാനുകള്‍ സഹിതം ‘കൂള്‍ബൂസ്റ്റ്’ സാങ്കേതികവിദ്യ നല്‍കി. ആര്‍ജിബി ബാക്ക്‌ലിറ്റ് കീബോര്‍ഡ് മറ്റൊരു സവിശേഷതയാണ്.

  കേരളയുവ-വിദ്യാർത്ഥി ഉച്ചകോടി ഡിസംബർ -22 ന്

ഇന്ത്യയില്‍ 89,999 രൂപയിലാണ് എയ്‌സര്‍ നിട്രോ 5 (2021) ഗെയിമിംഗ് ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത്. എയ്‌സര്‍ എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍, എയ്‌സര്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍, ആമസോണ്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഒബ്‌സിഡിയന്‍ ബ്ലാക്ക് എന്ന ഏക കളര്‍ ഓപ്ഷനില്‍ വാങ്ങാം.

വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എയ്‌സര്‍ നിട്രോ 5 (2021) പ്രവര്‍ത്തിക്കുന്നത്. 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) ടിഎഫ്ടി എല്‍സിഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേ ലഭിച്ചു. 144 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ്, 3 മില്ലിസെക്കന്‍ഡ് റെസ്‌പോണ്‍സ് എന്നിവ സവിശേഷതകളാണ്. പത്താം തലമുറ ഇന്റല്‍ കോര്‍ ഐ5 10300എച്ച് പ്രൊസസറാണ് കരുത്തേകുന്നത്. 6 ജിബി റാം സഹിതം എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3060 ഗ്രാഫിക്‌സ് കാര്‍ഡ് ലഭിച്ചു. എം.2 പിസിഐഇ എസ്എസ്ഡികള്‍ക്കായി രണ്ട് സ്ലോട്ടുകള്‍, 2 ടിബി വരെ എച്ച്ഡിഡി, 32 ജിബി വരെ ഡിഡിആര്‍4 റാം എന്നിവയും നല്‍കി.

  കേരളയുവ-വിദ്യാർത്ഥി ഉച്ചകോടി ഡിസംബർ -22 ന്

സ്റ്റീരിയോ സ്പീക്കറുകള്‍, 720പി എച്ച്ഡി വെബ്കാം എന്നിവയാണ് മറ്റ് സവിശേഷതകള്‍. പത്ത് മണിക്കൂര്‍ വരെ ചാര്‍ജ് നില്‍ക്കുന്നതാണ് 57.5 വാട്ട്ഔര്‍ ബാറ്ററി. ഏകദേശം 2.3 കിലോഗ്രാമാണ് ഭാരം. വൈഫൈ 6, ബ്ലൂടൂത്ത് 5.0, രണ്ട് യുഎസ്ബി 3.2 ജെന്‍ 1 പോര്‍ട്ടുകള്‍, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് (യുഎസ്ബി 3.2 ജെന്‍ 2), പവര്‍ ഓഫ് ചാര്‍ജിംഗ് സഹിതം യുഎസ്ബി 3.2 ജെന്‍ 2 പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. കില്ലര്‍ ഈതര്‍നെറ്റ് ഇ2600 മറ്റൊരു സവിശേഷതയാണ്. ‘നിട്രോസെന്‍സ് കീ’ സഹിതം 4 സോണ്‍ ആര്‍ജിബി കീബോര്‍ഡ് ലഭിച്ചു.

  കേരളയുവ-വിദ്യാർത്ഥി ഉച്ചകോടി ഡിസംബർ -22 ന്
Maintained By : Studio3