വനിതാ ദിനത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് റൈഡ്
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 31 വനിതകള്‍ പ്രത്യേക റൈഡില്‍ പങ്കെടുത്തു
ഈയിടെ പുതിയ ഹിമാലയന്റെ കേരളത്തിലെ ഡെലിവറി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒറ്റ ദിവസം നൂറ് യൂണിറ്റ് 2021 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മോട്ടോര്‍സൈക്കിളുകളാണ് കേരളത്തിലെ വിവിധ ഡീലര്‍ഷിപ്പുകളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് കൈമാറിയത്. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന് കേരളത്തില്‍ ആരാധകര്‍ ഏറെയാണ്. പുതിയ കളര്‍ ഓപ്ഷനുകള്‍, ഇന്‍ബില്‍റ്റ് ‘ട്രിപ്പര്‍’ നാവിഗേഷന്‍ പോഡ്, ‘മേക്ക് ഇറ്റ് യുവേഴ്സ്’ കസ്റ്റമൈസേഷന്‍ സൗകര്യം എന്നിവയാണ് സംസ്ഥാനത്തെ ഹിമാലയന്‍ ഉപയോക്താക്കളില്‍ കൂടുതല്‍ ആവേശം നിറയ്ക്കുന്നത്.
നിലവിലെ റോക്ക് റെഡ്, ലേക്ക് ബ്ലൂ, ഗ്രാവല്‍ ഗ്രേ എന്നിവ കൂടാതെ ഗ്രാനൈറ്റ് ബ്ലാക്ക് (മാറ്റ്, ഗ്ലോസ് ചേര്‍ന്നത്), മിറാഷ് സില്‍വര്‍, പൈന്‍ ഗ്രീന്‍ എന്നിവയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പുതിയ കളര്‍ ഓപ്ഷനുകള്‍. റോയല്‍ എന്‍ഫീല്‍ഡ് ആപ്പ്, വെബ്സൈറ്റ്, ഡീലര്‍ഷിപ്പുകള്‍ വഴി മേക്ക് ഇറ്റ് യുവേഴ്സ് അനുസരിച്ച് ഓരോരുത്തര്‍ക്കും തങ്ങളുടെ ഹിമാലയന്‍ വ്യക്തിപരമാക്കാനും ആക്സസറികള്‍ ഉപയോഗിക്കാനും കഴിയും. ‘ട്രിപ്പര്‍’ നാവിഗേഷനാണ് പുതിയ ഹിമാലയന്‍ ഏറ്റുവാങ്ങിയ വലിയ പരിഷ്‌കാരങ്ങളിലൊന്ന്.