അമിത് ഷാ ഗുജറാത്തില്‍
ഗാന്ധിനഗര്‍: മൂന്നു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗാന്ധിനഗറിലെത്തി. സന്ദര്‍ശനസമയത്ത് നിരവധി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. തിങ്കളാഴ്ച രാവിലെ കലോലില്‍ ഒരു സ്കൂളിന്‍റെ പുനര്‍വികസനത്തിനായുള്ള പദ്ധതിയില്‍ അദ്ദേഹം പങ്കെടുത്തു. അവിടെത്തന്നെ ഒരു തൈ നടീല്‍ അദ്ദേഹം പരിപാടിയിലും പങ്കെടുത്തു ഗാന്ധിനഗര്‍ സിവില്‍ ആശുപത്രിയിലെ പിഎസ്എ ഓക്സിജന്‍ പ്ലാന്‍റും ഷാ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
ഉച്ചകഴിഞ്ഞ്, ഷാ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി (എന്‍എഫ്എസ്യു) സന്ദര്‍ശിച്ച് സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് ഓഫ് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ഉദ്ഘാടനം ചെയ്തു.രാജ്യത്തേക്ക് കടത്തുന്ന മയക്കുമരുന്നിന്‍റെ ഉത്ഭവം കണ്ടെത്താന്‍ ഇത് സഹായിക്കും. രണ്ട് മണിക്കൂറോളം ഷാ എന്‍എഫ്എസ്യുവില്‍ ചെലവഴിച്ചു.അവിടെ അദ്ദേഹം സൈബര്‍ പ്രതിരോധ കേന്ദ്രം കാണുകയും യൂണിവേഴ്സിറ്റി കാമ്പസിലെ ഇന്‍ഡിജെനസ് ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓസിലേഷന്‍സ് സിഗ്നേച്ചര്‍ (ബിയോസ്) പ്രൊഫൈലിംഗ് സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.
2009 ല്‍ ഗുജറാത്തില്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ സ്ഥാപിച്ച എന്‍എഫ്എസ്യുവിലെ സ്ത്രീകളെതിരായ കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വെര്‍ച്വല്‍ പരിശീലന പരിപാടിയിലും ഷാ പങ്കെടുക്കുന്നുണ്ട്. അതിനുശേഷം ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രതിന്‍റെ ഗാന്ധിനഗറിലെ വസതിയില്‍ ‘സേവാ യാഗ’ത്തിന്‍റെ പൊതു സമര്‍പ്പണം ഷാ നടത്തുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. അദലാജിലെ ‘മാ അന്നപൂര്‍ണ’ ക്ഷേത്രത്തില്‍ ഷാ പ്രണാമം അര്‍പ്പിക്കുകയും ചെയ്യും.