എ ഐ ഡേ ഫോര്‍ സ്റ്റാര്‍ട്ടപ്പ് ശില്പശാല ടെക്നോപാര്‍ക്കില്‍
തിരുവനന്തപുരം: ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ (എ ഐ) സാധ്യതകള്‍ എങ്ങനെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്പശാല സംഘടിപ്പിക്കുന്നു. ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ വെള്ളിയാഴ്ച (ജൂണ്‍ 14) രാവിലെ ഒന്‍പതിനാണ് പരിപാടി. ഏറ്റവും പുതിയ ജനറേറ്റീവ് എ ഐ ടൂളുകളില്‍ പ്രാവീണ്യം നേടാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിലൂടെ സാധിക്കും. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗൂഗിള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള പരിപാടികളിലൊന്നാണ് എ ഐ ഡേ ഫോര്‍ സ്റ്റാര്‍ട്ടപ്പ്. ശില്പശാലയില്‍ ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് ആക്സിലറേറ്റര്‍ ഇന്ത്യ വിഭാഗം മേധാവി ഫാരിഷ് സിവി പങ്കെടുക്കും. ഗൂഗിള്‍ ക്ലൗഡ് കണ്‍സള്‍ട്ടിംഗിലെ സീനിയര്‍ സൊല്യൂഷന്‍സ് കണ്‍സള്‍ട്ടന്‍റ് വിജയ് കുമാര്‍ ജംഗമഷെട്ടി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കും. ഗവണ്‍മെന്‍റ് ആസ് എ മാര്‍ക്കറ്റ് പ്ലേസ് മേധാവി വരുണ്‍ ജിയും സന്നിഹിതനാകും. രജിസ്ട്രേഷന് : https://aiday.startupmission.in/