താലിബന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
1 min readകാബൂള്‍: തിങ്കളാഴ്ചമാത്രം അഫ്ഗാനിസ്ഥാനില്‍ വിവിധ അക്രമങ്ങളില്‍ 15 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. എന്നാല്‍ അപ്പോള്‍തന്നെ ഈദ്-അല്‍ ഫിത്തര്‍ അവധിദിനങ്ങള്‍ക്കായി താലിബാന്‍ തീവ്രവാദികള്‍ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.അവധിദിനങ്ങള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആരംഭിക്കും. റമദാന്‍ അവസാനിക്കുന്ന മുസ്ലീം അവധി ദിനമായ ഈദ്-അല്‍ ഫിത്തറിന്‍റെ ആദ്യ ദിവസം മുതല്‍ മൂന്നാം ദിവസം വരെ രാജ്യത്തുടനീളം ആക്രമണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ താലിബാന്‍ പോരാളികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ഞായറാഴ്ച വൈകി പ്രസിദ്ധീകരിച്ച താലിബാന്‍ പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍ഇതിനോട് സര്‍ക്കാരിന്‍റെ പ്രതികരണം അറിവായിട്ടില്ല. മുന്‍കാലങ്ങളില്‍ റമദാന്‍ അവസാനിക്കുന്നതിന്‍റെ ഭാഗമായി താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
അന്താരാഷ്ട്ര സൈനികര്‍ പിന്‍വലിക്കല്‍ ആരംഭിച്ച മെയ് 1 മുതല്‍ അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നുവരികയാണ്.സെപ്റ്റംബര്‍ 11 നകം സൈനികരെ പിന്‍വലിക്കുന്ന പ്രക്രിയ പൂര്‍ത്തിയാകും. ഇപ്പോള്‍ത്തന്നെ താലിബാന്‍ അഫ്ഗാനിലെ വിവിധ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. തെക്ക് സാബൂള്‍ പ്രവിശ്യയില്‍ ഒരു പാസഞ്ചര്‍ ബസിന് നേരെ ഉണ്ടായ ബോംബാക്രമണത്തില്‍ 11 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 28പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പര്‍വാന്‍ പ്രവിശ്യയില്‍ 25 യാത്രക്കാരുമായി പോയ മിനിബസ് ലക്ഷ്യമിട്ട സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു