September 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആദിത്യ ബിര്‍ള സണ്‍ ലൈഫ് മള്‍ട്ടി-ക്യാപ് ഫണ്ട് നിക്ഷേപ പദ്ധതി

1 min read

കൊച്ചി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് എ.എം.സി ലിമിറ്റഡും ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ടും ചേര്‍ന്ന് ഉയര്‍ന്ന, ഇടത്തരം, ചെറിയ ക്യാപിറ്റല്‍ ഫണ്ടുകളിലേക്കുള്ള ആദിത്യ ബിര്‍ള സണ്‍ ലൈഫ് മള്‍ട്ടി-ക്യാപ് ഫണ്ട് നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു.

മികച്ച സ്റ്റോക്കുകള്‍ തെരഞ്ഞെടുത്തു തയ്യാറാക്കിയ ഏറ്റവും നല്ല ഒരു പോര്‍ട്ടഫോളിയോ ആണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് മള്‍ട്ടി-ക്യാപ് ഫണ്ട് അവതരിപ്പിക്കുന്നത്. വിവിധ മേഖലകളെയും കമ്പനികളെയും ഉള്‍ക്കൊള്ളിച്ചു വിവിധങ്ങളായ വളര്‍ച്ചാ അവസരങ്ങളുണ്ടാക്കുന്നതിലൂടെ, മികച്ച നേട്ടം നിക്ഷേപകര്‍ക്ക് നല്‍കാനാകുമെന്നു പ്രതീക്ഷിക്കുന്നു. മൂന്ന് വിഭാഗത്തില്‍ ഓരോന്നിലും കുറഞ്ഞത് 25% നിക്ഷേപിക്കാം. നന്നായി നിര്‍വചിക്കപ്പെട്ടതും അച്ചടക്കമുള്ളതുമായ മാര്‍ക്കറ്റ് ക്യാപ് അലോക്കേഷന്‍, അതിവേഗം വളരുന്ന മേഖലകളിലും കമ്പനികളിലും സുരക്ഷിത നിക്ഷേപം നടത്താന്‍ സഹായിക്കുന്നു.

  റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി

ആദിത്യ ബിര്‍ള സണ്‍ ലൈഫ് പോലുള്ള വലിയ മൂലധന നിക്ഷേപമുള്ള കമ്പനികളുടെ സ്റ്റോക്കുകള്‍ ഗുണനിലവാരമുള്ളവയാണെന്നും സ്മാള്‍ മീഡിയം ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നും ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡിന്‍റെ എംഡിയും സിഇഒയുമായ എ. ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. എസ്ഐപികളിലൂടെ ഒരാള്‍ക്ക് ഇതില്‍ നിക്ഷേപം നടത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3