November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിന് പുതിയ നേതൃത്വം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ. റോബര്‍ട്ട് ഹെന്റ്‌ഷെലിനെയും ചീഫ് ടെക്‌നിക്കല്‍ ഓഫീസറായി വിട്ടോറിയോ ഉര്‍സിയോലിയെയും നിയമിച്ചു

ന്യൂഡെല്‍ഹി: ദ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സ് കമ്പനി ലിമിറ്റഡിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ. റോബര്‍ട്ട് ഹെന്റ്‌ഷെലിനെയും ചീഫ് ടെക്‌നിക്കല്‍ ഓഫീസറായി വിട്ടോറിയോ ഉര്‍സിയോലിയെയും ടിവിഎസ് മോട്ടോര്‍ കമ്പനി നിയമിച്ചു. നോര്‍ട്ടണ്‍ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങളെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ജോണ്‍ റസ്സല്‍ സ്ഥാനമൊഴിയുന്നതോടെ ഇരുവരും ചുമതലയേല്‍ക്കും.

ഡോ. റോബര്‍ട്ട് ഹെന്റ്‌ഷെല്‍

വാല്‍മറ്റ് ഓട്ടോമോട്ടീവ് ഹോള്‍ഡിംഗ് കമ്പനിയില്‍നിന്നാണ് ഡോ. റോബര്‍ട്ട് ഹെന്റ്‌ഷെല്‍ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സില്‍ ചേരുന്നത്. വാല്‍മറ്റില്‍ 2017 മുതല്‍ മാനേജിംഗ് ഡയറക്റ്ററായിരുന്നു. ഇതിനുമുമ്പ് റിക്കാര്‍ഡോ ഡച്ച്‌ലന്‍ഡ് ആന്‍ഡ് ഹെന്റ്‌ഷെല്‍ സിസ്റ്റത്തിന് നേതൃത്വം നല്‍കി. ലോട്ടസ് എന്‍ജിനീയറിംഗ് ഡയറക്റ്റര്‍ കൂടിയായിരുന്നു. ഉര്‍വി ലിമിറ്റഡ് ഡയറക്റ്റര്‍, ലോട്ടസ് കാര്‍സ് പവര്‍ട്രെയ്ന്‍ വിഭാഗം മേധാവി, ഫെറാറി, അപ്രീലിയ റേസിംഗ് എന്നിവയുടെ പ്രൊജക്റ്റ് ലീഡര്‍ എന്നീ നിലകളിലാണ് ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തില്‍ വിട്ടോറിയോ ഉര്‍സിയോലി ഇതിനുമുമ്പ് പ്രവര്‍ത്തിച്ചത്.

പുതിയ മാനേജ്‌മെന്റ് സംഘത്തെ ടിവിഎസ് മോട്ടോര്‍ കമ്പനി ജോയന്റ് മാനേജിംഗ് ഡയറക്റ്റര്‍ സുദര്‍ശന്‍ വേണു സ്വാഗതം ചെയ്തു. ഇതിനിടെ സോളിഹളില്‍ പുതുതായി ആഗോള ഡിസൈന്‍, എന്‍ജിനീയറിംഗ്, ഉല്‍പ്പാദന, വില്‍പ്പന, വിപണന ആസ്ഥാനം ആരംഭിച്ചു. ബ്രിട്ടീഷ് ബ്രാന്‍ഡായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിനെ 2020 ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയുടെ ടിവിഎസ് മോട്ടോര്‍ കമ്പനി ഏറ്റെടുത്തത്. 16 മില്യണ്‍ ബ്രിട്ടീഷ് പൗണ്ട് ചെലവഴിച്ചാണ് ബ്രാന്‍ഡ് വാങ്ങിയത്. പരിഷ്‌കരിച്ച നോര്‍ട്ടണ്‍ വി4എസ്എസ് വൈകാതെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സുദര്‍ശന്‍ വേണു വ്യക്തമാക്കി.

Maintained By : Studio3