Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ഇമേഴ്‌സീവ് വ്യൂ’ ഫീച്ചര്‍ അവതരിപ്പിക്കുന്നതായി സൂം

മീറ്റിംഗ് വിളിക്കുന്നവര്‍ക്ക് ഇനി എല്ലാവര്‍ക്കുമായി ഒരു പശ്ചാത്തലം സൃഷ്ടിക്കാന്‍ കഴിയും  

സാന്‍ ജോസ്, കാലിഫോര്‍ണിയ: പുതുതായി ‘ഇമേഴ്‌സീവ് വ്യൂ’ ഫീച്ചര്‍ അവതരിപ്പിക്കുന്നതായി സൂം പ്രഖ്യാപിച്ചു. യോഗങ്ങളും ക്ലാസ്മുറികളും കൂടുതല്‍ രസകരമാക്കുന്നതാണ് പുതിയ ഫീച്ചര്‍. മീറ്റിംഗ് വിളിക്കുന്നവര്‍ക്ക് ഇനി എല്ലാവര്‍ക്കുമായി ഒരു പശ്ചാത്തലം അല്ലെങ്കില്‍ ലേഔട്ട് സൃഷ്ടിക്കാന്‍ കഴിയും. യോഗത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തരും പങ്കുവെയ്ക്കുന്ന വീഡിയോകള്‍ ഈ സീനിലേക്ക് ചേര്‍ക്കാം. ഫലത്തില്‍ എല്ലാവരും ചേര്‍ന്ന് ക്ലാസ്മുറിയിലും മറ്റും ഇരിക്കുന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ നടന്ന സൂംടോപ്പിയ ഇവന്റിലാണ് ഈ ഫീച്ചര്‍ ആദ്യം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കള്‍ക്കുവേണ്ടിയാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. നിങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടി അനുസരിച്ച് ക്ലാസ്മുറി, ഓഡിറ്റോറിയം എന്നിങ്ങനെ സൃഷ്ടിക്കാന്‍ ഇമേഴ്‌സീവ് വ്യൂ ഫീച്ചര്‍ സഹായിക്കും.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ

5.6.3 വേര്‍ഷനും അതിനുമുകളിലും ഉപയോഗിക്കുന്ന എല്ലാ വിന്‍ഡോസ്, മാക്ഒഎസ് ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കള്‍ക്കുമായി ഇമേഴ്‌സീവ് വ്യൂ ഫീച്ചര്‍ അവതരിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. എല്ലാ ഫ്രീ, പ്രോ എക്കൗണ്ടുകള്‍ക്കും ഡിഫോള്‍ട്ടായി ഇമേഴ്‌സീവ് വ്യൂ എനേബിള്‍ ചെയ്യാന്‍ കഴിയും. മറ്റെല്ലാ എക്കൗണ്ട് ടൈപ്പുകള്‍ക്കും വെബ് പോര്‍ട്ടല്‍ വഴി എനേബിള്‍ ചെയ്യാം. തല്‍ക്കാലം 25 വരെ ആളുകളെ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇമേഴ്‌സീവ് വ്യൂ.

വീഡിയോ വഴി പങ്കെടുക്കുന്നവരെയും വെബിനാര്‍ പാനലിസ്റ്റുകളെയും ഒരൊറ്റ വര്‍ച്ച്വല്‍ ബാക്ക്ഗ്രൗണ്ടില്‍ ക്രമീകരിക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഇതോടെ ഒരു സീനിലേക്ക് എല്ലാവരെയും കൊണ്ടുവരാന്‍ കഴിയും. പുതിയ ഇമേഴ്‌സീവ് വ്യൂ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് അഡ്മിന്‍ അല്ലെങ്കില്‍ ഗ്രൂപ്പ് മേധാവി സ്വന്തം എക്കൗണ്ട് സെറ്റിംഗ്‌സില്‍ പോയി എനേബിള്‍ ചെയ്യേണ്ടിവരും. ഓരോ വ്യക്തിയും ഇതുപോലെ സെറ്റിംഗ്‌സ് സന്ദര്‍ശിച്ച് എനേബിള്‍ ചെയ്യണം. പരിപാടികളില്‍ പങ്കെടുക്കുന്നവരെ വര്‍ച്ച്വല്‍ സീനിലേക്ക് കൊണ്ടുവരുന്നതിന് ഓട്ടോമാറ്റിക് അല്ലെങ്കില്‍ മാന്വല്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ
Maintained By : Studio3