November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹാരാഷ്ട്രയില്‍ വാക്സിന്‍ സൗജന്യം

1 min read

മുംബൈ: മെയ് ഒന്നു മുതല്‍ 18-44 വയസ്സിനിടയിലുള്ള എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ മാധ്യമങ്ങളെ അറിയിച്ചു.

മെയ് 1 മുതല്‍ നടക്കാനിരിക്കുന്ന മെഗാ വാക്സിനേഷന്‍ ഡ്രൈവിനെക്കുറിച്ച് പൗരന്മാരെ അറിയിക്കുമെന്ന് താക്കറെ പറഞ്ഞു.ആവശ്യമെങ്കില്‍ ഇറക്കുമതി ഉള്‍പ്പെടെ വിവിധ സ്രോതസ്സുകളില്‍ നിന്ന് വാക്സിന്‍ ലഭ്യമാക്കാനുള്ള ശ്രമം നടത്തും. “സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളുടെ ആരോഗ്യത്തിന് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നു.അതിനാലാണ് 18-44 വയസ്സിനിടയിലുള്ള എല്ലാവര്‍ക്കും സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്,” താക്കറെ കൂട്ടിച്ചേര്‍ത്തു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

നിലവില്‍ സ്വകാര്യ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ), ഭാരത് ബയോടെക് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് (ബിബിഎല്‍) എന്നിവയില്‍ നിന്ന് വാക്സിനുകള്‍ ലഭ്യമാണെന്നും കൂടുതല്‍ ഡോസുകള്‍ വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ടോപ് പറഞ്ഞു.

എസ്ഐഐയുടെ കോവിഷീല്‍ഡ് 400 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കും, ബിബിഎല്‍ ഇത് 600 രൂപയ്ക്ക് വില്‍ക്കും, വിലകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇതിലും കൂടുതലായിരിക്കും. ഇരു കമ്പനികളും നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രം തിങ്കളാഴ്ച അഭ്യര്‍ത്ഥിച്ചിരുന്നു.സംസ്ഥാനത്ത് 18-44 പ്രായപരിധിയിലുള്ള 5.71 കോടി ആളുകളുണ്ടെന്നും അടുത്ത ഏതാനും മാസങ്ങളില്‍ 12 കോടി വാക്സിനുകള്‍ ആവശ്യമാണെന്നും ടോപ്പെ പറഞ്ഞു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3