November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫേസ്ബുക്ക് സ്വന്തമായി ഇന്‍ ആപ്പ് പോഡ്കാസ്റ്റ് പ്ലേയര്‍ നിര്‍മിക്കുന്നു

ഫേസ്ബുക്കിന്റെ പുതിയ ഇന്‍ ആപ്പ് സ്‌പോട്ടിഫൈ മിനിപ്ലേയറുമായി, സ്വന്തമായി നിര്‍മിക്കുന്ന പുതിയ ഇന്‍ ആപ്പ് പ്ലേയറിന് ബന്ധമുണ്ടായിരിക്കില്ല

മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: സ്വന്തമായി ഇന്‍ ആപ്പ് പോഡ്കാസ്റ്റ് പ്ലേയര്‍ നിര്‍മിക്കുന്ന കാര്യം ഫേസ്ബുക്ക് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ പുതിയ ഇന്‍ ആപ്പ് സ്‌പോട്ടിഫൈ മിനിപ്ലേയറുമായി, സ്വന്തമായി നിര്‍മിക്കുന്ന പുതിയ ഇന്‍ ആപ്പ് പ്ലേയറിന് ബന്ധമുണ്ടായിരിക്കില്ല. സ്‌പോട്ടിഫൈയുമായുള്ള പങ്കാളിത്തം പ്രാഥമികമായി ‘സംഗീതം’ സംബന്ധിച്ചാണെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

പുതിയ ഫീച്ചര്‍ വരുന്നതോടെ പോഡ്കാസ്റ്റര്‍മാര്‍ക്ക് തങ്ങളുടെ ഷോകള്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കാന്‍ സാധിക്കും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ എപ്പിസോഡുകള്‍ പങ്കുവെയ്ക്കാനും സ്‌പോട്ടിഫൈയിലേക്ക് പോകാതെ ഫേസ്ബുക്ക് ആപ്പില്‍ തന്നെ കേള്‍ക്കാനും കഴിയും. പുതിയ ഉല്‍പ്പന്നത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

അതേസമയം, പോഡ്കാസ്റ്റ് മേഖലയില്‍ ഫേസ്ബുക്കിന് മറ്റ് പദ്ധതികളുമുണ്ട്. 170 ദശലക്ഷത്തിലധികം ആളുകള്‍ പോഡ്കാസ്റ്റ് പേജുകളുമായി ബന്ധപ്പെടുന്നതായി ഫേസ്ബുക്ക് വ്യക്തമാക്കുന്നു. വിവിധ ഷോകളുടെ ഫാന്‍ ഗ്രൂപ്പുകളില്‍ 35 ദശലക്ഷത്തിലധികം പേര്‍ അംഗങ്ങളാണ്. പോഡ്കാസ്റ്റുകള്‍ ഇപ്പോഴും പ്രാഥമികമായി പരസ്യാധിഷ്ഠിത ഉല്‍പ്പന്നമാണ്. വിവിധ ഷോകളുടെയും ശ്രോതാക്കളുടെയും ഡാറ്റ ലഭിക്കുന്നതോടെ ഇവരെ ലക്ഷ്യമാക്കി സ്വന്തം പരസ്യങ്ങള്‍ നല്‍കാന്‍ ഫേസ്ബുക്കിന് കഴിയും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

വരാനിരിക്കുന്ന ആപ്പിള്‍ പോഡ്കാസ്റ്റ്‌സ് സബ്‌സ്‌ക്രിപ്ഷന്‍സ് പോലെ പോഡ്കാസ്റ്റ് സ്രഷ്ടാക്കള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പേവോള്‍ സാധ്യത മുന്നില്‍ തെളിയും. സ്‌പോട്ടിഫൈ, മറ്റ് ചെറിയ ആപ്പുകള്‍ എന്നിവ കൂടാതെ, ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ തുടങ്ങി മിക്കവാറും എല്ലാ ടെക് ഭീമന്‍മാരും സ്വന്തം പോഡ്കാസ്റ്റ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇവര്‍ക്കിടയിലേക്കാണ് പോഡ്കാസ്റ്റ് പ്ലേയറുമായി ഇപ്പോള്‍ ഫേസ്ബുക്ക് കടന്നുവരുന്നത്.

Maintained By : Studio3