എയ്‌സര്‍ പ്രിഡേറ്റര്‍ ഹീലിയോസ് 300 പരിഷ്‌കരിച്ചു
പുതിയ ലാപ്‌ടോപ്പിന് 1,19,999 രൂപ മുതലാണ് വില
ന്യൂഡെല്‍ഹി: പരിഷ്‌കരിച്ച എയ്‌സര്‍ പ്രിഡേറ്റര്‍ ഹീലിയോസ് 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3070 ജിപിയു/ എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3060 ജിപിയു നല്‍കിയാണ് ഗെയിമിംഗ് ലാപ്‌ടോപ്പ് പരിഷ്‌കരിച്ചത്. പുതിയ ലാപ്‌ടോപ്പിന് 1,19,999 രൂപ മുതലാണ് വില. എയ്‌സര്‍ എക്‌സ്‌ക്ലുസീവ് സ്റ്റോര്‍, എയ്‌സര്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ലഭിച്ചുതുടങ്ങി. ബാങ്ക് ഡിസ്‌കൗണ്ടുകള്‍, ഇഎംഐ ഓപ്ഷനുകള്‍ എന്നിവയോടെയാണ് ഇ കൊമേഴ്‌സ് സൈറ്റില്‍ ലഭിക്കുന്നത്.
വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എയ്‌സര്‍ പ്രിഡേറ്റര്‍ ഹീലിയോസ് 300 പ്രവര്‍ത്തിക്കുന്നത്. 300 നിറ്റ് പരമാവധി തെളിച്ചം, 240 ഹെര്‍ട്‌സ് വരെ സ്‌ക്രീന്‍ റിഫ്രെഷ് നിരക്ക് എന്നിവ സഹിതം 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 1920 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ നല്‍കി. സുഗമമായ ഗെയിമിംഗ് അനുഭവത്തിനായി മൂന്ന് മില്ലിസെക്കന്‍ഡാണ് റെസ്‌പോണ്‍സ് സമയം. പത്താം തലമുറ ഇന്റല്‍ കോര്‍ 7 ഐ7 10870എച്ച് ഒക്റ്റാ കോര്‍ മൊബീല്‍ ഗെയിം പ്രൊസസറാണ് കരുത്തേകുന്നത്. 32 ജിബി വരെ റാം, ഒരു ടിബി എച്ച്ഡിഡി, ഒരു ടിബി വരെ എസ്എസ്ഡി നല്‍കി. 720പി എച്ച്ഡി വെബ്കാം (1280, 720 റെസലൂഷന്‍) ലഭിച്ചു.
രണ്ട് യുഎസ്ബി 3.2 ജെന്‍ 1 പോര്‍ട്ടുകള്‍, ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് (യുഎസ്ബി 3.2 ജെന്‍ 2), ഒരു യുഎസ്ബി 3.2 ജെന്‍ 2 പോര്‍ട്ട്, എച്ച്ഡിഎംഐ പോര്‍ട്ട്, ആര്‍ജെ 45 എന്നിവയാണ് പോര്‍ട്ടുകള്‍. കില്ലര്‍ വൈഫൈ 6 എഎക്‌സ്1650ഐ, ഐഇഇഇ 802.11 എ/ബി/ജി/എന്‍/എസി/എഎക്‌സ്, ബ്ലൂടൂത്ത് 5.1 തുടങ്ങിയവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. കില്ലര്‍ ഇ2600 ഈതര്‍നെറ്റ് കണ്‍ട്രോളര്‍ ലഭിച്ചു. ഡിടിഎസ് എക്‌സ് അള്‍ട്രാ ഓഡിയോ ഫൈന്‍ ട്യൂണിംഗ്, 3ഡി സിമുലേറ്റഡ് സറൗണ്ട് സൗണ്ട് സഹിതം സ്റ്റീരിയോ സ്പീക്കറുകള്‍ നല്‍കി.
ഗെയിം കൡക്കുമ്പോള്‍ മികച്ച കൂളിംഗ് ലഭിക്കുന്നതിന് നാലാം തലമുറ എയ്‌റോബ്ലേഡ് 3ഡി ഫാനുകള്‍, പ്രിഡേറ്റര്‍ ടൈപ്പ്‌ഫേസ് സഹിതം 4 സോണ്‍ ആര്‍ജിബി കസ്റ്റമൈസ്ഡ് കീബോര്‍ഡ് എന്നിവ സവിശേഷതകളാണ്. 4 സെല്‍ 59 വാട്ട്ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഏഴ് മണിക്കൂര്‍ വരെ ചാര്‍ജ് നീണ്ടുനില്‍ക്കുമെന്ന് അവകാശപ്പെടുന്നു. 2.3 കിലോഗ്രാമാണ് ലാപ്‌ടോപ്പിന് ഭാരം. കനം 22.9 എംഎം.