തുണിത്തരങ്ങളുടെ ആവശ്യകതയെ കോവിഡ് ബാധിക്കും: ഇന്‍ഡ്-റാ
1 min readന്യൂഡെല്‍ഹി: കോവിഡ് 19-ന്‍റെ രണ്ടാം തരംഗം തുണിത്തരങ്ങളുടെ ആവശ്യകതയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട്. നെയ്തെടുക്കുന്ന തുണിത്തരങ്ങളുടെ ഉല്‍പ്പാദനം ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ നേരിയ വര്‍ധന പ്രകടമാക്കിയിരുന്നു. അപ്പോഴും മുന്‍ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് 21 ശതമാനം ഇടിവായിരുന്നു അത്.
ബ്ലെന്‍ഡഡും തുന്നിയതുമായ തുണിത്തരങ്ങളിടെ വിഭാഗത്തില്‍ വീണ്ടെടുക്കല്‍ കൂടുതല്‍ വേഗത്തില്‍ നടക്കുന്നതായാണ് ഇന്‍ഡ്-റാ വിലയിരുത്തുന്നത്. മൈക്രോ ലോക്ക്ഡൗണുകളും വ്യാപകമാകുന്ന വര്‍ക്ക് ഫ്രം ഹോമും വിതരണത്തിന് കാലതാമസം സൃഷ്ടിക്കുമെന്നും വീണ്ടുക്കല്‍ വേഗം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കയറ്റുമതി ആവശ്യകത കുറയും. പ്രധാന വിപണികളായ രാജ്യങ്ങളില്‍ കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന പ്രതിസന്ധികളാണ് ഇതിന് കാരണം. ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇറക്കുമതി ചെയ്ത ഫാബ്രിക്ക് ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചിരുന്നു.
2020 നവംബര്‍ മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഇറക്കുമതി ഇരട്ടിയായി. ചൈന, ബംഗ്ലാദേശ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചതാണ് കാരണം.
ഹ്രസ്വ കാലയളവില്‍ റീട്ടെയ്ല്‍ വില്‍പ്പന മേഖലയില്‍ ഉടനീളം വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് ഇന്‍ഡ്-റാ നിരീക്ഷിക്കുന്നത്.