October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തിന്‍റെ സവിശേഷ ഉല്‍പ്പന്നങ്ങളുമായി ട്രേഡര്‍കേരള

1 min read

കൊച്ചി: കേരളത്തിന്‍റെ സവിശേഷ ഉല്‍പ്പന്നങ്ങളും സംസ്ഥാനത്തെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുയാണ് www.traderkerala.com . ഹോണ്‍ബില്‍ വെഞ്ച്വേര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നേതൃത്വത്തിലാണ് ഈ ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.

ആറന്മുള കണ്ണാടി, സുഗന്ധ വ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍, പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രോണിക്സ് സാധനങ്ങള്‍ , ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, സംഗീതോപകരണങ്ങള്‍, മലയാള സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ട്രേഡര്‍ കേരളയില്‍ ലഭ്യമാണ്. പതിനഞ്ചോളം വിഭാഗങ്ങളിലായി 55000 ലധികം ഉല്‍പ്പന്നങ്ങള്‍ നിലവില്‍ ഈ പ്ലാറ്റ്ഫോമിലുണ്ട്.

  ഓള്‍ ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡ് ഐപിഒ

ചെറുകിട-വന്‍കിട – സര്‍ക്കാര്‍ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ഉപഭോക്തക്കളിലേക്ക് നേരിട്ടെത്തിക്കുന്നു എന്നതാണ് ട്രേഡര്‍ കേരളയുടെ പ്രത്യേകത. ഹോണ്‍ബില്‍ വെഞ്ച്വേര്‍സിന്‍റെ കീഴില്‍ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സും സുഗന്ധ വ്യഞ്ജന ഉല്‍പ്പന്ന വിഭാഗമായ സ്പെയിസീസും പ്രവര്‍ത്തിക്കുന്നുണ്ട്.

Maintained By : Studio3