January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡബ്ല്യുപിഐ പണപ്പെരുപ്പം 7.39 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: മൊത്ത വിലയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ 7.39 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ ഇത് 4.17 ശതമാനമായിരുന്നു.മുന്‍ വര്‍ഷം സമാന മാസത്തെ അപേക്ഷിക്കും ഇക്കഴിഞ്ഞ മാര്‍ച്ചിലെ പണപ്പെരുപ്പ നിരക്ക് കൂടിയിട്ടുണ്ട്. മാര്‍ച്ചില്‍ മാസാടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്ക് 1.57 ശതമാനമായി ഉയര്‍ന്നുവെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, അടിസ്ഥാന ലോഹം എന്നിവയുടെ വില കഴിഞ്ഞ വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ ഗണ്യമായി വര്‍ദ്ധിച്ചു. കൂടാതെ, രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ആയതിനാല്‍, 2020 മാര്‍ച്ച് മാസത്തെ (120.4) ഡബ്ല്യുപിഐ സൂചിക താരതമ്യേന കുറഞ്ഞ പ്രതികരണങ്ങളില്‍ നിന്നാണ് കണക്കാക്കിയിരുന്നതെന്നും മന്ത്രാലയം അറിയിച്ചു.

  യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 11,990 കോടി രൂപ കടന്നു

2012 ഒക്റ്റോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൊത്തവില പണപ്പെരുപ്പ നിരക്കാണ് മാര്‍ച്ചില്‍ ഉണ്ടയാത്.

ഭക്ഷ്യോല്‍പ്പന്ന വിഭാഗത്തില്‍ 3.24 ശതമാനം വര്‍ധനയുണ്ടായി. അതിനു മുമ്പുള്ള മാസത്തില്‍ ഇത് 1.36 ശതമാനമായിരുന്നു.

പച്ചക്കറി വില മാര്‍ച്ചില്‍ 5.19 ശതമാനവും ഫെബ്രുവരിയില്‍ 2.90 ശതമാനവും വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി. പയറുവര്‍ഗങ്ങളുടെ വില കഴിഞ്ഞ മാസം 13.14 ശതമാനവും പഴങ്ങളുടെ വില 16.33 ശതമാനവും ഉയര്‍ന്നു.

Maintained By : Studio3