Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാര്‍ക്കറ്റുകളിലെ ജീവനുള്ള വന്യമൃഗങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന

1 min read

മനുഷ്യരില്‍ പുതിയതായി കണ്ടെത്തുന്ന 70 ശതമാനം പകര്‍ച്ചവ്യാധികളുടെയും ഉറവിടം മൃഗങ്ങള്‍, പ്രത്യേകിച്ച് വന്യമൃഗങ്ങള്‍ ആണ്

ജനീവ: പുതിയ രോഗങ്ങള്‍ ഉയര്‍ന്നുവരുന്നത് തടയുന്നതിനായി ഭക്ഷ്യ മാര്‍ക്കറ്റുകളിലെ ജീവനുള്ള വന്യമൃഗ സസ്തനികളുടെ വില്‍പ്പന നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഭക്ഷണവും ജീവിതാവശ്യങ്ങളും ലഭ്യമാക്കുന്നതില്‍ പരമ്പരാഗത മാര്‍ക്കറ്റുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നതിനാല്‍ ഇത്തരം മാര്‍ക്കറ്റുകളില്‍ ജീവനുള്ള വന്യമൃഗ സസ്തനികളുടെ വില്‍പ്പന നിരോധിക്കുന്നത് മാര്‍ക്കറ്റ് ജീവനക്കാരുടെയും കടയുടമകളുടെയും ആരോഗ്യത്തിന് സംരക്ഷണം നല്‍കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം.

  തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകാൻ ജിയോജിത്

കോവിഡ്-19ന്റെ ആദ്യ കേസുകള്‍ക്ക് ചൈനയിലെ വുഹാനിലുള്ള പരമ്പരാഗത ഭക്ഷ്യ മാര്‍ക്കറ്റുകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ആദ്യം രോഗം സ്ഥിരീകരിച്ച രോഗികള്‍ മാര്‍ക്കറ്റിലെ കടയുടമകളും ജീവനക്കാരും നിത്യസന്ദര്‍ശകരുമായിരുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഭക്ഷ്യ മാര്‍ക്കറ്റുകളിലെ വന്യമൃഗ സസ്തനികളുടെ വില്‍പ്പന നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ലോക മൃഗാരോഗ്യ സംഘടനയും (ഒഐഇ) യുഎന്‍ഇപിയും ചേര്‍ന്ന് ഇടക്കാല മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷ്യ മാര്‍ക്കറ്റുകളില്‍ കാട്ടില്‍ നിന്ന് പിടികൂടിയ സസ്തനികളുടെ വില്‍പ്പന അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഈ മാര്‍ഗ നിര്‍ദ്ദേശങ്ങളെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

  ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെൻറ് പ്രഥമ എഎന്‍എഫ്ഒയിലൂടെ സമാഹരിച്ചത് 17,800 കോടി

മനുഷ്യരില്‍ പുതിയതായി കണ്ടെത്തുന്ന 70 ശതമാനം പകര്‍ച്ചവ്യാധികളുടെയും സ്രോതസ്സ് മൃഗങ്ങള്‍, പ്രത്യേകിച്ച് വന്യമൃഗങ്ങള്‍ ആണ്. ഇവയില്‍ തന്നെ മിക്കരോഗങ്ങളും പുതിയ വൈറസുകള്‍ മൂലം ഉണ്ടാകുന്നതാണ്. സസ്തനികളായ വന്യമൃഗങ്ങള്‍ പ്രത്യേകിച്ചും മനുഷ്യരാശിക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു. ജീവനുള്ള മൃഗങ്ങളെ സൂക്ഷിക്കുകയും കൊന്ന് മാംസമാക്കി മാറ്റുകയും ചെയ്യുന്ന പരമ്പരാഗത മാര്‍ക്കറ്റുകള്‍ ജീവനക്കാരിലേക്കും മാര്‍ക്കറ്റ് സന്ദര്‍ശകരിലേക്കും രോഗാണുക്കള്‍ എത്താന്‍ കാരണമാകുന്നു. രോഗ വ്യാപനം സംബന്ധിച്ച് മതിയായ പരിശോധകള്‍ നടക്കാത്ത ഭക്ഷ്യ മാര്‍ക്കറ്റുകളിലെ ജീവനുള്ള സസ്തനികളായ വന്യമൃഗങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ഭരണകൂടങ്ങള്‍ മുന്‍െൈക എടുക്കണമെന്നും ഒഐഇയും യുഎന്‍ഇപിയും പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശം ആവശ്യപ്പെടുന്നു.

  ഇന്ത്യയുടെ എഐ ആവാസവ്യവസ്ഥ ഇനിയും ശക്തിപ്പെടണം
Maintained By : Studio3