Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിസ്മയ കാഴ്ച്ചയായി എംജി സൈബര്‍സ്റ്റര്‍ ഇവി

ഈ മാസം നടക്കുന്ന ഷാങ്ഹായ് ഓട്ടോ ഷോയില്‍ അരങ്ങേറ്റം നടത്തും  

എംജി സൈബര്‍സ്റ്റര്‍ ഇവി കണ്‍സെപ്റ്റ് കാറിന്റെ ആദ്യ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു. ഈ മാസം നടക്കുന്ന ഷാങ്ഹായ് ഓട്ടോ ഷോയില്‍ അരങ്ങേറ്റം നടത്തും. എംജിയുടെ പാരമ്പര്യം വിളിച്ചോതുന്ന 2 ഡോര്‍, 2 സീറ്റര്‍ സ്‌പോര്‍ട്‌സ് കാറാണ് സൈബര്‍സ്റ്റര്‍ ഇവി. ലണ്ടനിലെ എംജി അഡ്വാന്‍സ്ഡ് ഡിസൈന്‍ സെന്ററിലെ പ്രത്യേക സംഘമാണ് കാര്‍ വികസിപ്പിച്ചത്. ക്ലാസിക് എംജിബി റോഡ്‌സ്റ്റര്‍ മോഡലിന്റെ നിരവധി സ്‌റ്റൈലിംഗ് സൂചകങ്ങള്‍ സ്വീകരിച്ചു. ഇതോടൊപ്പം, ഇന്ററാക്റ്റീവ് ഗെയിമിംഗ് കോക്പിറ്റ്, 5 കണക്റ്റിവിറ്റി ഉള്‍പ്പെടെ പുതിയ ഹൈടെക് ഫീച്ചറുകള്‍ ഉണ്ടായിരിക്കും.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

ഇന്റലിജന്റ് ഓള്‍ ഇലക്ട്രിക് ആര്‍ക്കിടെക്ച്ചറാണ് എംജി സൈബര്‍സ്റ്റര്‍ ഇവി ഉപയോഗിക്കുന്നത്. ഏകദേശം 800 കിലോമീറ്റര്‍ (500 മൈല്‍) ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ മൂന്ന് സെക്കന്‍ഡില്‍ താഴെ സമയം മതി. എയ്‌റോഡൈനാമിക് പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുംവിധമാണ് ബോഡി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എയര്‍ഫ്‌ളോ ഉറപ്പുവരുത്തുന്നതിന് എയര്‍ ഡക്റ്റായി ജോലി ചെയ്യുന്നതുകൂടിയാണ് ആകര്‍ഷകമായ ഗ്രില്‍.

വൃത്താകൃതിയുള്ള ക്ലാസിക് എംജി ഹെഡ്‌ലൈറ്റുകള്‍, സ്ലിം ഗ്രില്‍ ഡിസൈന്‍ എന്നിവ കാണാം. സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ മിഴി തുറക്കുന്ന ഇന്ററാക്റ്റീവ് ‘മാജിക് ഐ’ ഹെഡ്‌ലൈറ്റുകളാണ് ലഭിച്ചത്. വശങ്ങളില്‍ താഴെയും ഡോര്‍ ഔട്ട്‌ലൈനിലും ‘ലേസര്‍ ബെല്‍റ്റ്’ എല്‍ഇഡി സ്ട്രിപ്പ് നല്‍കിയത് ശ്രദ്ധേയമാണ്. സ്‌പോര്‍ട്‌സ് കാറിന്റെ വശങ്ങളില്‍ രണ്ട് ഷോള്‍ഡര്‍ ലൈനുകള്‍ കാണാം. പരന്ന ‘കാം ടെയ്ല്‍’ പിന്‍ഭാഗമാണ് നല്‍കിയിരിക്കുന്നത്. ‘ഹാക്കര്‍ ബ്ലേഡ്’ അലോയ് വീലുകള്‍ ലഭിച്ചു. ടെയ്ല്‍ ലാംപുകള്‍ എല്‍ഇഡിയാണ്.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ


‘ഡിജിറ്റല്‍ ഫൈബര്‍’ ഡിസൈന്‍ തീം ലഭിച്ചതാണ് കാബിന്‍. ഡ്രൈവര്‍ കേന്ദ്രീകൃത ലേഔട്ട് നല്‍കി. ഡ്രൈവര്‍ക്കും പാസഞ്ചറിനും പ്രത്യേക കോക്പിറ്റ് ഉണ്ടായിരിക്കും. എല്‍ഇഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വലുതാണ്. മധ്യത്തില്‍ രണ്ടാമതൊരു സ്‌ക്രീന്‍ കൂടി നല്‍കി. കാറുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും ലഭ്യമാക്കുന്ന ഡ്രൈവറുടെ മുന്നിലെ സ്‌ക്രീന്‍ ആധുനികമെങ്കിലും ലളിതമാണ്. കൂടുതല്‍ ഇന്ററാക്റ്റീവ് ഫീച്ചറുകള്‍ ലഭിച്ചതാണ് നടുവിലെ ഡിസ്‌പ്ലേ.

ഉയര്‍ന്നു നില്‍ക്കുന്ന ഹെഡ് റിസ്‌ട്രെയ്ന്റുകള്‍ നല്‍കിയതാണ് എംജിയുടെ ‘സീറോ ഗ്രാവിറ്റി’ സീറ്റുകള്‍. കാറിന് പുറത്ത് താഴെയായി നല്‍കിയിരിക്കുന്ന ലേസര്‍ ബെല്‍റ്റ്, ഡോര്‍ പാനലുകളിലും ചുവന്ന ലെതര്‍ ഹാന്‍ഡിലുകളിലും പ്രതിഫലിക്കും.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ
Maintained By : Studio3