Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബജാജ് ചേതക് ബുക്കിംഗ് ഏപ്രില്‍ 13 ന് പുനരാരംഭിക്കും

പരിമിത കാലത്തേക്ക് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും ബുക്കിംഗ് സ്വീകരിക്കുന്നത്  

മുംബൈ: ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങുമെന്ന് ബജാജ് ഓട്ടോ അറിയിച്ചു. ഏപ്രില്‍ 13 മുതല്‍ പരിമിത കാലത്തേക്ക് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും ബുക്കിംഗ് സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് ചേതക് നെയിംപ്ലേറ്റ് പുനരുജ്ജീവിപ്പിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയാണ് പുണെ എക്‌സ് ഷോറൂം വില. ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങുമ്പോള്‍ വില അല്‍പ്പം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

റെട്രോ ഡിസൈന്‍ ലഭിച്ചതാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍. എല്‍ഇഡി ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, സ്മൂത്ത് ബോഡി പാനലുകള്‍ നല്‍കി. റെട്രോ മാത്രമല്ല, ആധുനികം കൂടിയാണ് ബജാജ് ചേതക്. ഇലക്ട്രിക് പവര്‍ട്രെയ്ന്‍ കൂടാതെ പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, അലോയ് വീലുകള്‍, നിവര്‍ന്ന റൈഡിംഗ് പൊസിഷന്‍, എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍, സിംഗിള്‍ പീസ് ഗ്രാബ് റെയ്ല്‍ എന്നിവ ചില പ്രധാന ഫീച്ചറുകളാണ്. സ്വിച്ച്ഗിയര്‍ ലേഔട്ട്, ഫിറ്റ് ആന്‍ഡ് ഫിനിഷ് എന്നിവ സ്‌കൂട്ടറിന്റെ പ്രീമിയത്വം വര്‍ധിപ്പിക്കുന്നു.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

അര്‍ബെയ്ന്‍, പ്രീമിയം വേരിയന്റുകളില്‍ ബജാജ് ചേതക് തുടര്‍ന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാന്‍ നിറമുള്ള സിംഗിള്‍ പീസ് സീറ്റ്, മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്ക്, മെറ്റാലിക് പെയിന്റ് സ്‌കീം, മെറ്റാലിക് വീലുകള്‍ എന്നിവ ലഭിച്ചതാണ് 15,000 രൂപ അധികം നല്‍കിയാല്‍ ലഭിക്കുന്ന ടോപ് സ്‌പെക് വേര്‍ഷന്‍. അര്‍ബെയ്ന്‍ വേരിയന്റില്‍ മെറ്റാലിക് പെയിന്റ് ജോബ് നല്‍കിയില്ല. മാത്രമല്ല, ഡ്രം ബ്രേക്കാണ് ഉപയോഗിക്കുന്നത്.

4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. 16 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഐപി 67 റേറ്റിംഗ് ലഭിച്ച ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. ഇക്കോ മോഡില്‍ 95 കിലോമീറ്ററും സ്‌പോര്‍ട്ട് മോഡില്‍ 85 കിലോമീറ്ററും യാത്ര ചെയ്യാന്‍ കഴിയും. ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ 25 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാം. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് അഞ്ച് മണിക്കൂര്‍ മതി. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും. ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450എക്‌സ് എന്നിവയാണ് എതിരാളികള്‍.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി
Maintained By : Studio3