അമേസ്ഫിറ്റ് ബിപ് യു പ്രോ സ്മാര്‍ട്ട്‌വാച്ച് അവതരിപ്പിച്ചു
ഏപ്രില്‍ 14 ന് അമേസ്ഫിറ്റ് വെബ്‌സൈറ്റ്, ആമസോണ്‍ എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിക്കും
ന്യൂഡെല്‍ഹി: അമേസ്ഫിറ്റ് ബിപ് യു പ്രോ സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4,999 രൂപയാണ് വില. കറുപ്പ്, പച്ച, പിങ്ക് എന്നീ മൂന്ന് നിറങ്ങളില്‍ ലഭിക്കും. ഏപ്രില്‍ 14 ന് അമേസ്ഫിറ്റ് വെബ്‌സൈറ്റ്, ആമസോണ്‍ എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിക്കും. അമേസ്ഫിറ്റിന്റെ ബിപ് സീരീസിലെ പുതിയ മോഡലാണ് ബിപ് യു പ്രോ. കഴിഞ്ഞ വര്‍ഷം അമേസ്ഫിറ്റ് ബിപ് യു പുറത്തിറക്കിയിരുന്നു.
ജിപിഎസ്, ബില്‍റ്റ് ഇന്‍ ആമസോണ്‍ അലക്‌സ എന്നിവയോടെയാണ് വെയറബിള്‍ വരുന്നത്. എസ്പിഒ2 നിരീക്ഷണം ഉള്‍പ്പെടെ ആരോഗ്യകാര്യങ്ങള്‍ അളക്കുന്നതാണ് സ്മാര്‍ട്ട്‌വാച്ച്. ഡിസ്‌പ്ലേ കസ്റ്റമൈസ് ചെയ്യുന്നതിന് അമ്പത് വാച്ച് ഫേസുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.
1.43 ഇഞ്ച് എച്ച്ഡി ടിഎഫ്ടി എല്‍സിഡി കളര്‍ ഡിസ്‌പ്ലേ (320, 302 പിക്‌സല്‍) ലഭിച്ചു. 2.5ഡി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയേകും. ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗ് ലഭിച്ചതാണ് ഗ്ലാസ്. അമ്പത് വാച്ച്‌ഫേസുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നതുകൂടാതെ ഉപയോക്താക്കള്‍ക്ക് സ്വന്തം ചിത്രങ്ങള്‍ പശ്ചാത്തലമായി ഉപയോഗിക്കാന്‍ കഴിയും.
പാട്ടുകള്‍ നിയന്ത്രിക്കുന്നതിനും അലാം വെയ്ക്കുന്നതിനും കാലാവസ്ഥാ വിവരങ്ങള്‍ ലഭിക്കുന്നതിനും ട്രാഫിക് അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനും സ്‌പോര്‍ട്‌സ് അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനും മറ്റ് തല്‍സമയ വിവരങ്ങള്‍ അറിയുന്നതിനും നിങ്ങളുടെ ശബ്ദം വഴി ബില്‍റ്റ് ഇന്‍ ആമസോണ്‍ അലക്‌സ പ്രയോജനപ്പെടുത്താം.