September 12, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

87 ശതമാനം ഇന്ത്യന്‍ ബിസിനസ്സുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രയോജനപ്പെടുത്തുന്നു  

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി സൂം നടത്തിയ സര്‍വെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്

കൊച്ചി: കൊവിഡ് 19 കാലത്ത് ബിസിനസ് രംഗത്തുണ്ടായ മാറ്റങ്ങള്‍ എന്ന നിലയില്‍ 87 ശതമാനം ഇന്ത്യന്‍ ബിസിനസുകള്‍ ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി (ബിസിജി) വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ സൂം നടത്തിയ സര്‍വെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മഹാമാരിയുടെ കാലത്ത് വിദൂരത്തിരുന്ന് ജോലി ചെയ്യുന്നതിന്റെയും വീഡിയോ ആശയവിനിമയങ്ങളുടെയും സാമ്പത്തിക ആഘാതം വിലയിരുത്തുന്നതിനാണ് സര്‍വെ നടത്തിയത്.

  ബജറ്റിറ്റ് പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമാക്കുന്നതിനായി റൗണ്ട് ടേബിൾ കോൺഫറൻസ്

വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വ്യവസായങ്ങള്‍ക്ക് അവരുടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിന്റെ ഫലമായി സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും ബിസിനസ്സിന്റെ തുടര്‍ച്ചയും വളര്‍ച്ചയും നിലനിര്‍ത്താനും സാധിച്ചു. ബിസിജി, സൂം ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാന വ്യവസായങ്ങളെയും ഇന്ത്യ, യുഎസ്, യുകെ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ ആറ് രാജ്യങ്ങളെയും പ്രതിപാദിക്കുന്നു.

സര്‍വേയില്‍ പങ്കെടുത്ത ബിസിനസ്സുകളുടെ അടിസ്ഥാനത്തില്‍, വിദൂരമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം രണ്ടര മുതല്‍ മൂന്ന് മടങ്ങ് വര്‍ധിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്ന ജീവനക്കാരുടെ എണ്ണം 2.4 മുതല്‍ 2.7 വരെ മടങ്ങാണ് വര്‍ധിച്ചത്. കൊവിഡ് 19 ജീവനക്കാരുടെ മനോഭാവങ്ങളില്‍ വരുത്തിയ മാറ്റങ്ങളും പരിശോധിച്ചു. സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം മാനേജര്‍മാരും, വിദൂരത്തിരുന്ന് ജോലി ചെയ്യുന്ന വിഷയത്തിലും മാര്‍ഗങ്ങളിലും മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ വഴക്കവും തുറന്ന മനഃസ്ഥിതിയും പ്രകടിപ്പിക്കുന്നതായി കണ്ടെത്തി.

  കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ ശക്തമായ വളർച്ച
Maintained By : Studio3