9ല്‍ 8 ദിവസം ബാങ്ക് ഇടപാടുകള്‍ക്ക് തടസം
1 min read
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെയുള്ള 9 ദിവസങ്ങളില്‍ 7 ദിവസവും ബാങ്ക് അവധി. ഇടയ്ക്ക് രണ്ടു ദിവസങ്ങള്‍ പ്രവൃത്തി ദിനങ്ങള്‍ ആയി ഉണ്ടെങ്കിലും സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ദിവസങ്ങളിലെ തുടര്‍ച്ചയായ അവധി ഇടപാടുകാരെ വലയ്ക്കും. 27 നാലാം ശനി എന്ന നിലയില്‍ മുടക്കമാണ്. 29 ഞായര്‍. 30ന് ഹോളി ദിനത്തില്‍ മിക്ക ബാങ്കുകള്‍ക്കും അവധിയായിരിക്കും. 31നും ഏപ്രില്‍ 1നും ബാങ്കുകള്‍ പ്രവര്‍ത്തിക്കും എങ്കിലും സാമ്പത്തിക വര്‍ഷാവസാനം സംബന്ധിച്ച തെരക്കുകള്‍ കാരണം ഇടപാടുകള്‍ സാധ്യമാകില്ല. ഏപ്രില്‍ 2 ദുഖവെള്ളി. ഏപ്രില്‍ 3ന് ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കും. 4ന് വീണ്ടും ഞായറാഴ്ച അവധി.