November 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021: ചൈന 8.4% വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്ന് റോയിട്ടേര്‍സ് സര്‍വേ

1 min read

മഹാമാരി ബാധിക്കപ്പെട്ട 2020-ൽ നിന്ന് ചൈനയുടെ സമ്പദ്‌വ്യവസ്ഥ 2021 ൽ 8.4 ശതമാനം വളർച്ചയിലേക്ക് തിരിച്ചെത്തുമെന്ന് റോയ്ട്ടേര്‍സ് സര്‍വേ റിപ്പോര്‍ട്ട്. 2020ലെ താഴ്ന്ന നിലയാണ് ഇത്രയും ഉയര്‍ന്ന വളര്‍ രേഖപ്പെടുത്തുന്നതിന് ഒരു കാരണം. 2022 ൽ 5.5 ശതമാനമായി വളര്‍ച്ച കുറയുമെന്നാണ് റോയിട്ടേഴ്‌സ് പോളില്‍ പങ്കെടുത്ത 72 സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളുടെ ശരാശരി.

2021-ല്‍ പ്രവചിക്കപ്പെട്ടിട്ടുള്ള വളർച്ചാനിരക്ക് ഒരു ദശകത്തിലെ ഏറ്റവും മികച്ചത് ആണെങ്കിലും, കഴിഞ്ഞ വർഷത്തെ കുറഞ്ഞ അടിത്തറയിൽ നിന്നാണ് ഈ വളര്‍ച്ച എന്നതിനാല്‍ ഇതിന്‍റെ പ്രഭാവം കുറവാണ്. 2020 ലെ വളർച്ച 2.1% ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. 1976 ന് ശേഷമുള്ള കുറഞ്ഞ വളര്‍ച്ചാ വേഗമാണ് പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ 2020-ല്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന ഒരേയൊരു രാജ്യം ചൈനയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

 

Maintained By : Studio3