യുഎസ് പ്രതിനിധിയുടെ തെയ്‌വാന്‍ സന്ദര്‍ശനം മാറ്റിവെച്ചു
1 min readവാഷിംഗ്ടണ്‍: വരാനിരിക്കുന്ന അധികാരക്കൈമാറ്റത്തെത്തുടര്‍ന്ന്് തങ്ങളുടെ യുഎന്‍ പ്രതിനിധി തെയ്വാനിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. യുഎന്‍ പ്രതിനിധിയായ കെല്ലി ക്രാഫ്റ്റാണ് തെയ്വാന്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കായി തായ്പേയില്‍ എത്താനിരുന്നത്. ഇതിനെതിരെ ചൈന യുഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാരണം തങ്ങളുടെ ഒരു പ്രവിശ്യയായാണ് ഇപ്പോഴും ചൈന തെയ്‌വാനെ കാണുന്നത്. യുഎന്നിലെ യുഎസ് അംബാസഡറായ ക്രാഫ്റ്റിന്റെ ആസൂത്രിത സന്ദര്‍ശനം കഴിഞ്ഞ ആഴ്ച അവസാനം മാത്രമാണ് പ്രഖ്യാപിച്ചത്. ജോ ബൈഡന്റെ സ്ഥാനാരോഹണത്തിന് ദിവങ്ങള്‍ക്കുമാത്രം മുന്‍പായി ഇത്. ബൈഡന്‍ ഭരണകൂടത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഈ ആഴ്ചത്തെ എല്ലാ യാത്രകളും റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പറഞ്ഞു. ജനുവരി 20 നാണ് ബൈഡന്‍ അധികാരമേല്‍ക്കുന്നത്.
യുഎസിന്റെ സഖ്യകക്ഷിയായ തെയ്വാനുമായി ഏറ്റവുമധികം ഇടപാടുകള്‍ നടന്നത് കഴിഞ്ഞ വര്‍ഷമാണ്. ഇതോടെ ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാകുകയും ചെയ്തു. പ്രസിഡന്റ് ട്രംപിന് കീഴില്‍ യുഎസ് തായ്പേയിയുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിച്ചു. ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ച് ആയുധ വില്‍പ്പന വര്‍ദ്ധിപ്പിക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് അയയ്ക്കുകയും ചെയ്തു. ചൈനീസ് സര്‍ക്കാരിനെ പ്രീണിപ്പിക്കുന്നതിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തെയ്വാന്‍ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിന് യുഎസ് സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുമെന്ന് പോംപിയോയും പറഞ്ഞിരുന്നു. ചൈനയുടെ പ്രധാന താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ ഏതൊരു നടപടിയും പ്രത്യാക്രമണത്തിന് വിധേയമാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയും തായ്വാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അടുത്ത കാലത്തായി രൂക്ഷമായിട്ടുണ്ട്. ദ്വീപിനെ തിരിച്ചെടുക്കാന്‍ ബലപ്രയോഗം നടത്തുന്നത് ബെയ്ജിംഗിന്റെ പദ്ധകളിലുണ്ട്.