November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഗ് ബാസ്ക്കറ്റ് സ്വന്തമാക്കാന്‍ ടാറ്റാഗ്രൂപ്പ്

1 min read

ഓണ്‍ലൈന്‍ പലചരക്ക് സ്റ്റാര്‍ട്ടപ്പ് ബിഗ് ബാസ്കറ്റിന്‍റെ 68 ശതമാനം ഓഹരി 9,500 കോടി രൂപയ്ക്ക് വാങ്ങുന്നതിന് ടാറ്റാ ഗ്രൂപ്പ് ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ കുതിച്ചുയരുന്ന ഇ-കൊമേഴ്സ് വിപണിയില്‍ ശക്തമായ മല്‍സരം നടത്തുന്നതിന് ഏറെക്കാലമായി ടാറ്റാഗ്രൂപ്പ് ശ്രമം നടത്തുന്നുണ്ട്.

എല്ലാ ഉപഭോക്തൃ ബിസിനസുകളെയും കൂട്ടിയിണക്കി ഒരു “സൂപ്പര്‍ ആപ്പ്” പുറത്തിറക്കാന്‍ ടാറ്റാ ഗ്രൂപ്പ് ശ്രമിക്കുകയാണ്. ഇടപാടു നടന്നാലും ബിഗ് ബാസ്ക്കറ്റിന്‍റെ ഉന്നത നേതൃത്വത്തില്‍ ഉടന്‍ തന്നെ മാറ്റം വരുത്താന്‍ ടാറ്റാ ഗ്രൂപ്പ് തയാറാകില്ലായെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3