സിഡ്ബി-യുടെ അറ്റാദായം 630 കോടി രൂപ
എംഎസ്എംഇ വായ്പാദാതാവായ സിഡ്ബിയുടെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 9 ശതമാനം ഉയര്‍ന്ന് 630 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 578 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനം 3 ശതമാനം വര്‍ധിച്ച് 840 കോടി രൂപയായി. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 816 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ അറ്റാദായം 38.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 2,165 കോടി രൂപയായി. മുന്‍ വര്‍ഷം സമാന കാലയളവിലിത് 1,564 കോടി രൂപയായിരുന്നു.