നോക്കിയ 5.4, നോക്കിയ 3.4 ഇന്ത്യയില്‍
1 min readനോക്കിയ 5.4, നോക്കിയ 3.4 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നോക്കിയ മൊബീല്‍ ബ്രാന്‍ഡ് ലൈസന്‍സിയായ എച്ച്എംഡി ഗ്ലോബലിന്റെ പുതിയ ബജറ്റ് ഫ്രണ്ട്‌ലി ഫോണുകളാണ് നോക്കിയ 5.4, നോക്കിയ 3.4 എന്നിവ. യഥാക്രമം ക്വാഡ് റിയര്‍ കാമറ സംവിധാനം, ട്രിപ്പിള്‍ റിയര്‍ കാമറ സംവിധാനമാണ് നല്‍കിയിരിക്കുന്നത്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ എസ്ഒസിയാണ് രണ്ട് ഫോണുകള്‍ക്കും കരുത്തേകുന്നത്. സെല്‍ഫി കാമറകള്‍ക്കായി ഹോള്‍ പഞ്ച് കട്ട്ഔട്ടുകള്‍ കാണാം. ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് രണ്ട് ഫോണുകളും അടിസ്ഥാനമാക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയ്ഡ് 11 നല്‍കി അപ്‌ഗ്രേഡ് ചെയ്യുമെന്ന് കമ്പനി പറയുന്നു. യൂറോപ്യന്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.
നോക്കിയ 5.4 സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി, 64 ജിബി വേരിയന്റിന് 13,999 രൂപയും 6 ജിബി, 64 ജിബി വേരിയന്റിന് 15,499 രൂപയുമാണ് വില. ഡസ്‌ക്ക്, പോളാര്‍ നൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഫെബ്രുവരി 17 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും നോക്കിയ ഇന്ത്യ വെബ്‌സൈറ്റിലും വില്‍പ്പന ആരംഭിക്കും.
4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്ന ഏക വേരിയന്റിലാണ് നോക്കിയ 3.4 പുറത്തിറക്കിയത്. 11,999 രൂപയാണ് വില. ചാര്‍ക്കോള്‍, ഡസ്‌ക്ക്, ഫ്‌ളോഡ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. നോക്കിയ വെബ്‌സൈറ്റില്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഫെബ്രുവരി 20 മുതല്‍ വില്‍പ്പന തുടങ്ങും. നോക്കിയ വെബ്‌സൈറ്റ്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പ്രമുഖ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
നോക്കിയ ‘പവര്‍ ഇയര്‍ബഡ്‌സ് ലൈറ്റ്’ കൂടി ഇതോടൊപ്പം പുറത്തിറക്കി. ചാര്‍ക്കോള്‍, സ്‌നോ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഫെബ്രുവരി 17 മുതല്‍ ലഭിക്കും. 3,599 രൂപയാണ് ടിഡബ്ല്യുഎസ് ഇയര്‍ബഡ്‌സിന് വില. നോക്കിയ വെബ്‌സൈറ്റ്, ആമസോണ്‍ എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം. പ്രീ-ബുക്കിംഗ് കാലയളവില്‍ നോക്കിയ 3.4 സ്മാര്‍ട്ട്‌ഫോണിന്റെ കൂടെ നോക്കിയ പവര്‍ ഇയര്‍ബഡ്‌സ് ലൈറ്റ് വാങ്ങുമ്പോള്‍ 1,600 രൂപയുടെ വിലക്കിഴിവ് ലഭിക്കും.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന നോക്കിയ 5.4 അടിസ്ഥാനമാക്കിയിരിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. അതേസമയം ആന്‍ഡ്രോയ്ഡ് 11 റെഡിയാണ്. 6.39 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1560 പിക്‌സല്‍) ഡിസ്‌പ്ലേയാണ് നല്‍കിയത്. 19.5:9 ആണ് കാഴ്ച്ച അനുപാതം. 400 നിറ്റ് ആണ് പരമാവധി ബ്രൈറ്റ്‌നസ്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 662 എസ്ഒസിയാണ് കരുത്തേകുന്നത്. 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഫോണിന്റെ സ്‌റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വര്‍ധിപ്പിക്കാം.
48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 5 മെഗാപിക്‌സല്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ക്വാഡ് കാമറ സംവിധാനം. മുന്നിലെ ഹോള്‍ പഞ്ച് കട്ടൗട്ടില്‍ 16 മെഗാപിക്‌സല്‍ സെന്‍സര്‍ നല്‍കി.
വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്/എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്ക് യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് നോക്കിയ 5.4 സ്മാര്‍ട്ട്‌ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സെലറോമീറ്റര്‍, ജൈറോസ്‌കോപ്പ് എന്നീ സെന്‍സറുകള്‍ നല്‍കി. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിറകിലാണ്. ഗൂഗിള്‍ അസിസ്റ്റന്റിനായി പ്രത്യേക ബട്ടണ്‍ ലഭിച്ചു. 4,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 10 വാട്ട് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 181 ഗ്രാമാണ് ഭാരം.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന നോക്കിയ 3.4 അടിസ്ഥാനമാക്കിയത് ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. അതേസമയം ആന്‍ഡ്രോയ്ഡ് 11 റെഡിയാണ്. അതേ 6.39 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1560 പിക്‌സല്‍) ഡിസ്‌പ്ലേ ലഭിച്ചു. 19.5:9 ആണ് കാഴ്ച്ച അനുപാതം. പീക്ക് ബ്രൈറ്റ്‌നസ് 400 നിറ്റ്‌സ്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 460 എസ്ഒസിയാണ് കരുത്തേകുന്നത്. 4 ജിബി റാം ഉപയോഗിക്കുന്നു. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡ് വഴി 512 ജിബിയായി വര്‍ധിപ്പിക്കാം.
ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനമാണ് നല്‍കിയിരിക്കുന്നത്. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 5 മെഗാപിക്‌സല്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്നിലെ ഹോള്‍ പഞ്ച് കട്ടൗട്ടില്‍ 8 മെഗാപിക്‌സല്‍ സെന്‍സര്‍ നല്‍കി.
നോക്കിയ 5.4 ഫോണിന്റെ അതേ കണക്റ്റിവിറ്റി ഓപ്ഷനുകളും സെന്‍സറുകളും നല്‍കി. 4,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ 5 വാട്ട് ചാര്‍ജിംഗാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. 180 ഗ്രാമാണ് ഭാരം.