November 7, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 30,682 ആയി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുഗമവും കാര്യക്ഷമവുമാക്കുന്നതിനും വോട്ടര്‍മാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കുന്നതിനുമായി സംസ്ഥാനം സമര്‍പ്പിച്ച പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണ നടപടികള്‍ക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. പുനഃക്രമീകരണത്തിന് മുമ്പ് സംസ്ഥാനത്ത് ആകെ 30,471 പോളിങ് സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്. പുനഃക്രമീകരണത്തിന്‍റെ ഭാഗമായി 216 പുതിയ പോളിങ് സ്റ്റേഷനുകള്‍ രൂപീകരിക്കുകയും അഞ്ച് പോളിങ് സ്റ്റേഷനുകള്‍ സംയോജിപ്പിക്കുകയും 178 പോളിങ് സ്റ്റേഷനുകളുടെ സ്ഥലമോ കെട്ടിടമോ മാറ്റുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 30,682 ആയി. നിലവിലുള്ള പോളിങ് സ്റ്റേഷനുകളിലെ വോട്ടര്‍മാരുടെ എണ്ണം, അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍, കെട്ടിടങ്ങളുടെ ലഭ്യത, വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനുകളില്‍ എത്തിച്ചേരുന്നതിനുള്ള സൗകര്യം, ഭൂപ്രദേശത്തിന്‍റെ പ്രത്യേകതകള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് പുനഃക്രമീകരണം നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കും ഒരു പോളിങ് സ്റ്റേഷനില്‍ അനുവദനീയമായ പരമാവധി വോട്ടര്‍മാരുടെ എണ്ണത്തിനും അനുസൃതമായാണ് പുതിയ പോളിങ് സ്റ്റേഷനുകള്‍ രൂപീകരിക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ നിലവിലുള്ള പോളിങ് സ്റ്റേഷനുകള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നത്.

  ഡിജിറ്റൽ പേയ്‌മെന്റുകൾ സുരക്ഷിതമാക്കാൻ എഅഞ്ച് നിർദേശങ്ങൾ
Maintained By : Studio3