റോയൽ ചെയിൻ ലിമിറ്റഡ് ഐപിഒയ്ക്ക്
കൊച്ചി: ബി 2 ബി ആഭരണ നിർമ്മാണ മേഖലയിലെ അഞ്ച് മുന്‍നിര കമ്പനികളിലൊന്നായ റോയൽ ചെയിൻ ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി ) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 850 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 150 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, 360 വൺ വാം ലിമിറ്റഡ്എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
