September 30, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഷിഷ് കുമാർ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എംഡി & സിഇഒ

1 min read

കൊച്ചി: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മേനേജ്‌മെന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി അഷിഷ് കുമാറിനെ നിയമിച്ചു. സെപ്തംബര്‍ 26 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നു. നിക്ഷേപം, കമ്പനി നടത്തിപ്പ്, വിതരണ, മാര്‍ക്കെറ്റിംഗ് മേഖലകളില്‍ മൂന്നു പതിറ്റാണ്ടിലധികം നേതൃപരമായ സേവനം കാഴ്ചവെച്ചിട്ടുള്ള അഷിഷ് കുമാര്‍ വളര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടത്തിലാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ടിന്റെ തലപ്പത്തെത്തുന്നത്. നേരത്തേ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന അദ്ദേഹം കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിലും ബിസിനസ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എല്‍ഐസി മ്യൂച്വല്‍ ഫണ്ടില്‍ ചേരും മുമ്പ് എല്‍ഐസിയുടെ കേന്ദ്ര ഓഫീസില്‍ ഇന്‍വെസ്റ്റ്‌മെന്റ് ചീഫ് ആയും സെക്രട്ടറി ആയും പ്രവര്‍ത്തിച്ച അദ്ദേഹം ബാംഗ്ലൂര്‍ ഡിവിഷനില്‍ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍, കര്‍ണാടക യൂണിറ്റില്‍ റീജ്യണല്‍ മാനേജര്‍ (മാര്‍ക്കെറ്റിംഗ്) എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. റാഞ്ചി സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നു ബിരുദമെടുത്ത കുമാര്‍ അഹമ്മദബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഫെലോയും എന്‍എസ്ഇ സര്‍ട്ടിഫിക്കേഷനുള്ള മാര്‍ക്കറ്റ് പ്രൊഫഷണലുമാണ്. ഇന്ത്യന്‍ അസെറ്റ് മാനേജ്‌മെന്റ് വ്യവസായം കുതിപ്പിലേക്കു നീങ്ങുമ്പോള്‍ ആ യാത്രയോടൊപ്പം നില്‍ക്കാനും ഭാവി വളര്‍ച്ച രൂപപ്പെടുത്താനും കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അഷിഷ് കുമാര്‍ പറഞ്ഞു. നിക്ഷേപ രംഗത്ത് എല്‍ഐസി മ്യൂച്വല്‍ ഫണ്ടിന്റെ പൈതൃകം മഹത്തരമാണ്. വിശ്വസ്ത ബ്രാന്റെന്ന നിലയില്‍ ശക്തിയായ അടിത്തറയുണ്ട്. അത് മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമമായിരിക്കും നടത്തുക. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ടാറ്റ എഐഎ 'മൊമെന്‍റം വാല്യൂ 50 ഇൻഡക്‌സ് ഫണ്ട്'
Maintained By : Studio3