ഏറ്റവും ഭാരം കുറഞ്ഞ ടെലിഫോട്ടോ ലെൻസുകളുമായി സോണി
കൊച്ചി: ആൽഫ ഫുൾ ഫ്രെയിം ഇ-മൗണ്ട് സംവിധാനത്തിനായി രണ്ട് പുതിയ ജി മാസ്റ്റർ സൂപ്പർ ടെലിഫോട്ടോ പ്രൈം ലെൻസുകൾ അവതരിപ്പിച്ച് സോണി ഇന്ത്യ. 400 എംഎം ഫോക്കൽ ലെങ്തുള്ള എഫ്ഇ 400 എംഎം എഫ്4.5 ജിഎം ഒഎസ്എസും 600 എംഎം ഫോക്കൽ ലെങ്തുള്ള എഫ്ഇ 600 എംഎം എഫ്6.3 ജിഎം ഒഎസ്എസുമാണ് പുതുതായി അവതരിപ്പിച്ച ലെൻസുകൾ. ഈ വിഭാഗങ്ങളിലെ ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ലെൻസുകളാണിവ. ട്രൈപോഡ് മൗണ്ട് ഒഴികെ എഫ്ഇ 400 എംഎം എഫ്4.5 ജിഎം ഒഎസ്എസിന് ഏകദേശം 994 ഗ്രാം ഭാരവും എഫ്ഇ 600 എംഎം എഫ്6.3 ജിഎം ഒഎസ്എസിന് ഏകദേശം 995 ഗ്രാം ഭാരവുമാണുള്ളത്. ഇത് വളരെ എളുപ്പത്തിൽ ഫ്രെമിയുമകൾ മാറ്റാനും ചിത്രീകരണം എളുപ്പത്തിലാക്കാനും സഹായിക്കും. കൈയിൽ പിടിച്ച് ചിത്രീകരിക്കുമ്പോഴും മികച്ച നിയന്ത്രണം സാധ്യമാകും. പക്ഷികൾ, വന്യജീവികൾ, കായിക മത്സരങ്ങൾ തുടങ്ങിയവയുടെ ചിത്രീകരണത്തിൽ സൂപ്പർ ടെലിഫോട്ടോ ലെൻസുകളുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കും. മികച്ച റെസല്യൂഷനും ബാക്ക്ഗ്രൗണ്ട് ബ്ലറും ഈ ലെൻസിലുണ്ട്. വേഗതയേറിയതും കൃത്യവും ശബ്ദരഹിതവുമായ ഓട്ടോഫോക്കസ് സംവിധാനത്തിലൂടെ അതിവേഗം ചലിക്കുന്ന വസ്തുക്കളെ കൃത്യമായി പകർത്താൻ സാധിക്കും. സോണിയുടെ പ്രത്യേക നാനോ എആർ കോട്ടിങ് II ബാക്ക്‌ലൈറ്റ് സാഹചര്യങ്ങളിൽ ലൈറ്റ് റിഫ്ലക്ഷനും ഫ്ലെയറും ഗണ്യമായി കുറയ്ക്കും. ആൽഫ 9 III ക്യാമറയുമായി അനുയോജ്യമായ ഇവയ്ക്ക് ഓട്ടോഫോക്കസും ഓട്ടോ എക്സ്പോഷർ ട്രാക്കിങ്ങും ഉപയോഗിച്ച് സെക്കൻഡിൽ 120 ചിത്രങ്ങൾ വരെ തുടർച്ചയായി പകർത്താനും സാധിക്കും. എഫ്ഇ 400 എംഎം എഫ്4.5 ജിഎം ഒഎസ്എസിന്റെ ഫോക്കൽ ലെങ്ത് 800 എംഎം വരെയും എഫ്ഇ 600 എംഎം എഫ്6.3 ജിഎം ഒഎസ്എസിന്റെ ഫോക്കൽ ലെങ്ത് 1200 എംഎം വരെയും വർധിപ്പിക്കാനാകും. പൊടിയും ഈർപ്പവും പ്രതിരോധിക്കുന്ന രീതിയിലാണ് ലെൻസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലെൻസിൽ നൽകിയിരിക്കുന്ന ഫ്ലൂറിൻ കോട്ടിങ് അഴുക്കും പൊടിയും പറ്റിപ്പിടിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. എഫ്ഇ 400 എംഎം എഫ്4.5 ജിഎം ഒഎസ്എസും എഫ്ഇ 600 എംഎം എഫ്6.3 ജിഎം ഒഎസ്എസും ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും ആൽഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകളിലും സോണിയുടെ അംഗീകൃത ഡീലർമാരിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും ലഭ്യമാണ്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ലെൻസുകൾ വാങ്ങാനാകും. എഫ്ഇ 400 എംഎം എഫ്4.5 ജിഎം ഒഎസ്എസിന്റെ വില 3,10,990 രൂപയും എഫ്ഇ 600 എംഎം എഫ്6.3 ജിഎം ഒഎസ്എസിന്റെ വില 4,28,990 രൂപയുമാണ്.
