September 3, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുടിഐയിൽ നിന്ന് രണ്ട് പുതിയ പാസീവ് മ്യൂച്വൽ ഫണ്ടുകൾ

കൊച്ചി: യുടിഐ മ്യൂച്വൽ ഫണ്ട് രണ്ട് പുതിയ പാസീവ് ഫണ്ടുകൾ വിപണിയിൽ അവതരിപ്പിച്ചു. യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്, യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ഇൻഡക്സ് ഫണ്ട് എന്നിവയാണ് പുതിയ സ്കീമുകൾ. ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ടോട്ടൽ റിട്ടേൺസ് ഇൻഡക്സിന്റെ പ്രകടനത്തെ അതേപടി പിന്തുടർന്ന് പ്രവർത്തിക്കുന്ന ഒരു ഓപ്പൺ എൻഡഡ് പദ്ധതിയാണിത്. ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ഇൻഡക്സ് പിന്തുടരുന്ന ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഇടിഎഫ് കൂടിയാണിത്. രണ്ട് പാസീവ് ഫണ്ടുകളുടെയും പുതിയ ഫണ്ട് ഓഫർ സെപ്റ്റംബർ 11 വരെ നിക്ഷേപകർക്ക് അപേക്ഷിക്കാം. ബിഎസ്ഇ500 ടിആർഐ ലിസ്റ്റിലെ ധനകാര്യ സേവനങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്യൂണിക്കേഷൻ, ഓയിൽ & ഗ്യാസ് തുടങ്ങിയ വിവിധ മേഖലകളിലെ മുൻനിര കമ്പനികളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ഇടിഎഫിന്റെ കുറഞ്ഞ ആരംഭ നിക്ഷേപ തുക 5,000 രൂപയാണ് തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഇതിൽ ഗ്രോത്ത് ഓപ്ഷൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്. യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ഇൻഡക്സ് ഫണ്ടിന്റെ കുറഞ്ഞ ആരംഭ നിക്ഷേപം 1,000 രൂപയാണ് തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. റഗുലർ, ഡയറക്ട് പ്ലാനുകളിൽ ഗ്രോത്ത് ഓപ്ഷനോടെ ഫണ്ട് ലഭ്യമാകും.

  വീഗാലാൻഡ് ഡെവലപ്പേഴ്സ് ഐപിഒ സെപ്തംബർ 10 മുതല്‍
Maintained By : Studio3