സെറ്റ്വർക്ക് ഐപിഒയ്ക്ക്
കൊച്ചി: ഇന്ത്യയിലും ആഗോളതലത്തിലും വ്യാവസായിക, ഉപയോക്തൃ ഉൽപ്പന്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത അസറ്റ്-ലൈറ്റ് മാനുഫാക്ചറിംഗ് പ്ലാറ്റ്ഫോമായ സെറ്റ്വർക്ക് പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാരംഭ രേഖകള്‍ (യുഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഒരു രൂപ മുഖവിലയുള്ള 2,600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 96,837,455 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ഗോൾഡ്മാൻ സാക്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, അവെൻഡസ് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപ്പിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, പാന്റോമത്ത് ക്യാപ്പിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
