സ്വതന്ത്ര മൈക്രോഫിൻ ഐപിഒയ്ക്ക്
ipo share market concept background with financial chart vector
കൊച്ചി : ആദിത്യ ബിർള ഗ്രൂപ്പിന്റെ പാരമ്പര്യത്തില്‍ പുതുതലമുറയുടെ പ്രതിനിധിയായ അനന്യ ബിർള നേതൃത്വം നല്‍കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ സ്വതന്ത്ര മൈക്രോഫിൻ ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി- ) സമര്‍പ്പിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കുടുംബങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാക്കാനും താഴെത്തട്ടിലുള്ള സംരംഭകരെ ശാക്തീകരിക്കാനും സഹായിക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്പനി ഐപിഒയിലൂടെ 3000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 1,500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 1,500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, അവെൻഡസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ
