August 10, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഷിപ്റോക്കറ്റ് ലിമിറ്റഡ് ഐപിഒ

കൊച്ചി: ഷിപ്റോക്കറ്റ് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) ആഗസ്റ്റ് 12 മുതൽ 14 വരെ നടക്കും. 885.5 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 731.985 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 92 രൂപ മുതൽ 97 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 154 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 154 ന്റെ​ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ എസ് ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ബോഫ്എ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

  ഷവോമി ഇന്ത്യ റെഡ്മി നോട്ട് 17 5ജി
Maintained By : Studio3