മിൽക്കി മിസ്റ്റ് ഡയറി ഫുഡ് ഐപിഒ
ipo share market concept background with financial chart vector
കൊച്ചി: മിൽക്കി മിസ്റ്റ് ഡയറി ഫുഡ് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) ആഗസ്റ്റ് 11 മുതൽ 13 വരെ നടക്കും. ഐപിഒ യിലൂടെ 1553 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1428 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 125 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 133 രൂപ മുതൽ 140 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അർഹരായ ജീവനക്കാർക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തിൽ ഓഹരി ഒന്നിന് 13 രൂപ വീതം ഡിസ്‌കൗണ്ട് ലഭിക്കും. കുറഞ്ഞത് 107 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 107 ന്റെഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ എസ് ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ് എന്നിവരാണ് ഐ പി ഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
