November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബ്രൂക്ക്ഫീല്‍ഡ് ഇന്ത്യ റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റ് ഐപിഒ 3 മുതല്‍

കൊച്ചി: ബ്രൂക്ക്ഫീല്‍ഡ് ഇന്ത്യ റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റിന്റെ പ്രാഥമിക ഓഹരി വില്‍പന ഫെബ്രുവരി 3 മുതല്‍ 5 വരെ നടക്കും. 274 രൂപ മുതല്‍ 275 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. ആകെ 38,000 ദശലക്ഷം ഓഹരികളാണ് പബ്ലിക് ഇഷ്യൂവിലൂടെ നല്‍കുന്നത്.

കുറഞ്ഞത് 200 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷ നല്‍കാം ഐപിഒയുടെ 75 ശതമാനത്തില്‍ ഉയരാത്ത വിധത്തില്‍ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ക്ക് അനുവദിക്കും. ഇതില്‍ 60 ശതമാനം വരെ ആങ്കര്‍ നിക്ഷേപകര്‍ക്കും നല്‍കാനാവും. 25 ശതമാനത്തില്‍ കുറയാത്ത രീതിയില്‍ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ഇതര നിക്ഷേപകര്‍ക്ക് സെബി ആര്‍ഇഐടി മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദിക്കും.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3