ഇന്ത്യന്‍ ഓഹരി വിപണിയുടെ നില ഭദ്രം

മഹേഷ് ബേന്ദ്രെ
(ഫണ്ട് മാനേജര്‍, ഇക്വിറ്റി, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് )
ഓഹരിവിപണിയിലെ അസ്ഥിരതകൾ തുടരുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണിയുടെ ഭാവി സുരക്ഷിതമായിരിക്കും എന്നു പറയുകയാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി ഫണ്ട് മാനേജർ മഹേഷ് ബേന്ദ്രെ:
- ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ നടപ്പു വര്‍ഷം (2026) വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങി വിപണിയെ പിന്തുണയ്ക്കുന്നതു തുടര്‍ന്നു. ആഭ്യന്തര നിക്ഷേപകര്‍ക്കനുകൂലമായൊരു ഘടനാ മാറ്റമാണിതെന്നു കരുതുന്നുണ്ടോ?
ആഭ്യന്തര നിക്ഷേപകര്‍ അധികവും ഇന്ത്യന്‍ വിപണിയില്‍ തന്നെ തുടരുന്ന ഘടനാപരമായ മാറ്റം കാണപ്പെടുന്നുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ വിറ്റും വാങ്ങിയും അപ്പപ്പോഴത്തെ പ്രവണതകള്‍ക്കനുസരിച്ചു ചാക്രികമായി നീങ്ങുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ആഗോള സാമ്പത്തിക ചലനങ്ങള്‍, യുഎസ് പലിശ നിരക്ക്, ഡോളറിന്റെ കരുത്ത്, റിസ്‌കിലെ ഏറ്റക്കുറച്ചില്‍ എന്നിവയ്ക്കനുസരിച്ചാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ലക്ഷ്യത്തിനു പകരം അസ്ഥിരതയാണ് പ്രകടമാവുന്നത്. മറ്റു വന്‍കിട സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ മെച്ചപ്പെട്ട ജിഡിപി വളര്‍ച്ചാ പ്രതീക്ഷയും ഗുണകരമായ വാല്യുവേഷനും കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികളിലേക്കു മടങ്ങിവരാന്‍ അധികം സമയമെടുക്കുമെന്നു തോന്നുന്നില്ല.
2. ആഭ്യന്തര സ്ഥാപനങ്ങളിലുള്ള ഇന്ത്യന്‍ നിക്ഷേപം റിക്കാര്‍ഡുയരത്തിലാണ്. ഇത് വിപണിയുടേയും നിക്ഷേപകരുടേയും പെരുമാറ്റത്തില്‍ എങ്ങനെയാണ് മാറ്റം വരുത്തിയിട്ടുള്ളത് ?
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിറ്റൊഴിക്കലിനെതിരെ ഇന്ത്യന്‍ വിപണിയില്‍, എസ്‌ഐപികള്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പണം എന്നിവയിലൂടെ തുടര്‍ച്ചയായി മികച്ച രീതിയില്‍ നിക്ഷേപം ഒഴുകിയെത്തുന്നുണ്ട്. വിപണിയില്‍ സ്ഥിരത മെച്ചപ്പെടാന്‍ ഇത് കാരണമാവുന്നു. നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെയും എസ്‌ഐപികളിലൂടെയും കൂടിയ തോതില്‍ പങ്കാളിത്തം പ്രകടിപ്പിക്കുകയും സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ഭൗതിക ആസ്തികളില്‍ നിന്നു മാറി ധനകാര്യ ആസ്തികളിലേക്കു തിരിയുകയും ദീര്‍ഘ കാല അടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ഏറ്റവും പറ്റിയത് ഓഹരികളാണെന്നു തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സ്ഥിരത ഉയര്‍ത്തുകയും വില നിലവാരം മെച്ചപ്പെടുത്തുകയും നിക്ഷേപകരെ ദീര്‍ഘ കാല സമ്പത്തിനനുകൂലമായി ഓഹരികളിലേക്കു തിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ പ്രവണത ഘടനാപരമായി ഇന്ത്യന്‍ വിപണിയെ ശക്തിപ്പെടുത്തുന്നു.
3. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വലിയ പങ്കാളിത്തം സിദ്ധിക്കുന്നതിലൂടെ കോര്‍പറേറ്റ് ഭരണത്തിലും ഓഹരി ഉടമകളുടെ ആധികാരികതയിലും അവയുടെ പങ്ക് എന്തായിത്തീരുമെന്നാണ് കരുതുന്നത് ?
തന്ത്രങ്ങള്‍, ആസ്തി വിതരണം, ഭരണ നിര്‍വഹണം എന്നിവയിലെല്ലാം പങ്കാളിത്തമുള്ള സജീവ ചാലകങ്ങളായി മ്യൂച്വല്‍ ഫണ്ടുകള്‍ മാറിക്കൊണ്ടിരിക്കയാണ്. വര്‍ധിച്ച ഉടമസ്ഥത, സുപ്രധാന വിഷയങ്ങളിലുള്ള അവയുടെ സ്വാധീനം വികസിപ്പിക്കുകയും ഓഹരി ഉടമകളെ സംബന്ധിച്ചേടത്തോളം ഉത്തരവാദിത്തവും സുതാര്യതയും വര്‍ധിപ്പിക്കുകയും ചെയ്യും.
4. വാല്യുവേഷന്‍ സംബന്ധിച്ച ഉല്‍ക്കണ്ഠകള്‍ നില നില്‍ക്കുമ്പോഴും മിഡ് കാപ് ഓഹരികള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത് തുടരുന്നു. മിഡ് കാപുകളിലെ ഈ പ്രവണത എങ്ങനെയാണ് വിലയിരുത്തുന്നത് ?
ആഭ്യന്തര വളര്‍ച്ച, കയറ്റുമതി അവസരങ്ങള്‍, മേഖലാധിഷ്ഠിത മുന്നേറ്റങ്ങള്‍ എന്നിവയുടെ ഗുണം മിഡ് കാപുകള്‍ക്കു ലഭിക്കുന്നുണ്ട്. ലാര്‍ജ് കാപുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലാഭ വര്‍ധനയ്ക്ക് ഇത് കാരണമാവുന്നു. ചില ഘട്ടങ്ങളില്‍ അടിസ്ഥാന ഘടകങ്ങളെപ്പോലും മറി കടക്കുന്ന വിധം ഉയര്‍ന്ന വാല്യുവേഷന്‍ ഓഹരി വിലകള്‍ കുറച്ചേക്കാം. ഘടനാപരമായി നല്ല നിലയിലാണെങ്കിലും, തെരഞ്ഞെടുത്ത ഓഹരികള്‍ വാങ്ങുന്നതിലൂടെ മാത്രമേ ഹ്രസ്വ കാലയളവില്‍ റിസ്‌ക് സാധ്യത സന്തുലിതമാക്കാന്‍ കഴിയൂ.
5. ആഗോള പലിശ നിരക്കുകള്‍, ജിയോ പൊളിറ്റിക്‌സ്, ക്രൂഡോയില്‍ വില എന്നിവയില്‍ അസ്ഥിരത നില നില്‍ക്കുന്ന സാഹചര്യത്തില്‍, ഹ്രസ്വ കാലം മുതല്‍ ഇടക്കാലം വരെ ഏതേതു മേഖലകളാണ് കൂടുതല്‍ മെച്ചം ?
ആഭ്യന്തര മേഖലയില്‍ പദ്ധതിച്ചെലവുകളുടെ ആനുകൂല്യം ലഭിക്കുന്ന അടിസ്ഥാന സൗകര്യ വികസനം, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വ്യവസായം, ഉറച്ച വായ്പാ വളര്‍ച്ചയും ആരോഗ്യകരമായ ബാലന്‍സ് ഷീറ്റും ഉള്ള ധനകാര്യ സ്ഥാപനങ്ങള്‍, കയറ്റുമതി അവസരങ്ങളും ആഭ്യന്തര ആവശ്യങ്ങളും കൂടുതലുള്ള പ്രതിരോധ, ഉല്‍പന്ന നിര്‍മ്മാണ സംരംഭങ്ങള്‍ എന്നിവയുടെ ഓഹരികള്‍ക്കാണ് ഇടക്കാലയളവില്‍ ഏറ്റവും സാധ്യതയുള്ളത്. ഡിമാന്റ് വളര്‍ച്ചയും ഊര്‍ജ്ജ രംഗത്തെ സാധ്യതകളുമുള്ള സംരംഭങ്ങളും പ്രയോജന ക്ഷമത കൂടിയ ഉല്‍പന്നങ്ങളും, കയറ്റുമതി സാധ്യതയുള്ള ഫാര്‍മ വിഭാഗത്തിലെ തെരഞ്ഞെടുത്ത ഓഹരികളും ഗുണകരമാണ്.
6. വിപണിയിലെ അസ്ഥിരതകള്‍ക്കിടയിലും എസ്‌ഐപിയിലൂടെയുള്ള പണമൊഴുക്ക് കുറഞ്ഞിട്ടില്ല. ഇന്ത്യയിലെ ചെറുകിട നിക്ഷേപകര്‍ കൂടുതല്‍ അച്ചടക്കമുള്ളവരും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുന്നവരും ആയിത്തീര്‍ന്നോ?
എസ്‌ഐപി പണമൊഴുക്ക് ഇന്ത്യന്‍ നിക്ഷേപകരുടെ പെരുമാറ്റത്തിലെ വ്യക്തമായ ദിശാ മാറ്റമാണ് സൂചിപ്പിക്കുന്നത്. അസ്ഥിരത ഓഹരി നിക്ഷേപത്തിന്റെ ഭാഗമാണെന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിക്ഷേപകര്‍ കൂടുതലായി തിരിച്ചറിഞ്ഞിട്ടുണ്ട്. നിക്ഷേപം ഉപേക്ഷിക്കാനുള്ള കാരണമാണിതെന്ന് അവര്‍ കരുതുന്നില്ല. അച്ചടക്കവും ലക്ഷ്യബോധവുമുള്ള നിക്ഷേപം എന്ന നിലയില്‍ എസ്‌ഐപിക്കു ലഭിക്കുന്ന വര്‍ധിച്ച സ്വീകാര്യത, ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള അവസരമായി നിക്ഷേപകര്‍ കാണുന്നു. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തുടരുമ്പോഴും, എസ്‌ഐപിയിലേക്കുള്ള പണമൊഴുക്കു തുടരുന്നത് നിക്ഷേപകരില്‍ വലിയൊരു വിഭാഗം കൂടുതല്‍ പക്വതയോടെ ദീര്‍ഘകാല നിക്ഷേപ തത്വങ്ങള്‍ തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണ്.
7. മ്യൂച്വല്‍ ഫണ്ടുകളില്‍ ചെറുപ്പക്കാരുടേയും സ്ത്രീകളുടേയും പങ്കാളിത്തം വര്‍ധിയ്ക്കുന്നതായി കാണുന്നുണ്ട്. ഈ പ്രവണതയ്ക്കു കാരണമെന്താണ് ?
യുവാക്കളും സ്ത്രീകളും കൂടുതലായി ആകര്‍ഷിക്കപ്പെടുന്നതിനു കാരണം ഡിജിറ്റല്‍ സൗകര്യങ്ങള്‍, വര്‍ധിച്ച സാമ്പത്തിക ബോധം, കൂടിയ വരുമാനം, വര്‍ധിച്ച സ്വാതന്ത്ര്യം , പണം മിച്ചം വെയ്‌ക്കേണ്ടത് ആവശ്യമാണെന്ന അറിവ് എന്നീ ഘടകങ്ങളാണ്. സാമ്പത്തിക സാക്ഷരത ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാനാവകാശമാണെന്ന ബോധം സര്‍ക്കാരിനുമുണ്ട്. പങ്കാളിത്തം കൂടുതല്‍ വ്യാപകമാക്കാന്‍ ലളിതവും ലക്ഷ്യബോധത്തോടെയുമുള്ള ഉല്‍പന്ന അവതരണം, ഡിജിറ്റല്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെ രണ്ടും മൂന്നും തട്ടിലുള്ള വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിയ്ക്കുക, മനസിലാക്കാന്‍ എളുപ്പമായ രീതിയില്‍ പ്രാദേശിക ഭാഷകളിലൂടെയുള്ള സംവദിക്കുക എന്നീ നടപടികളിലൂടെ കൂടതല്‍ ആഴത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയും.
8. വളരുന്ന ഇതര വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴും വാല്യുവേഷന്‍ കൂടുതലാണ്. മുന്നോട്ടു പോകുന്തോറും നിക്ഷേപകരുടെ ആത്മ വിശ്വാസം നില നിര്‍ത്തുന്നതില്‍ മുഖ്യം ഏതേതു ഘടകങ്ങള്‍ക്കായിരിക്കും?
ഇന്ത്യയുടെ സുശക്തവും നിലനില്‍ക്കുന്നതുമായ ജിഡിപി വളര്‍ച്ച, ഉപഭോഗവും നിക്ഷേപവും വര്‍ധിപ്പിയ്ക്കുന്ന ജനസംഖ്യാ ബാഹുല്യം എന്നിവയാണ് ഇതര രാജ്യങ്ങളെയപേക്ഷിച്ച് നമുക്ക് മേല്‍ക്കൈ നല്‍കുന്നത്. ഇത് വാല്യുവേഷനില്‍ പ്രതിഫലിക്കുന്നു എന്നു മാത്രം. നിക്ഷേപകരുടെ ആത്മവിശ്വാസമാകട്ടെ, നയങ്ങളുടെ തുടര്‍ച്ച, സാമ്പത്തികമായ കരുത്ത്, കോര്‍പറേറ്റ് ഭരണ ഭദ്രത, ലാഭ വളര്‍ച്ച എന്നിവയെ ആശ്രയിച്ചാണ് നില കൊള്ളുന്നത്.
(മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ശ്രദ്ധയോടെ വായിക്കുക )
