സോണി ബ്രാവിയ 3II
കൊച്ചി: സോണി ഇന്ത്യ പുതിയ ബ്രാവിയ 3II ടിവി ശ്രേണി പുറത്തിറക്കി. എക്‌സ്ആര്‍ പ്രൊസസര്‍, 4കെ 120 ഹെര്‍ട്‌സ്, എക്‌സ്ആര്‍ ട്രിലൂമിനസ് പ്രോ, ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ് തുടങ്ങിയ സാങ്കേതികവിദ്യകളോട് കൂടിയാണ് പുതിയ മോഡലുകള്‍ എത്തുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ദൃശ്യ- ശ്രാവ്യ അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാവിയ 3II ശ്രേണി അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകളാണ് പുറത്തിറങ്ങുന്നത്. 100 ഇഞ്ച് വേരിയന്റ് ജൂലൈ – ഓഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണിയുടെ അത്യാധുനിക എക്‌സ്ആര്‍ പ്രോസസറിന്റെ കരുത്തില്‍ മാറ്റങ്ങളുമായാണ് സോണി ബ്രാവിയ 3II എത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കോഗ്‌നിറ്റീവ് ഇന്റലിജന്‍സും ഒരേപോലെ സമന്വയിപ്പിച്ചാണ് ഈ ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്റെ കണ്ണ് കാഴ്ചകളെ കാണുന്നതും കാതുകള്‍ ശബ്ദങ്ങളെ ഗ്രഹിക്കുന്നതും എങ്ങനെയാണോ അതേ രീതിയില്‍ ഉള്ളടക്കങ്ങളെ വിശകലനം ചെയ്യാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. എക്‌സ്-ആര്‍ ട്രിലുമിനോസ് പ്രോ സാങ്കേതികവിദ്യയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടെലിവിഷന്‍ കോടിക്കണക്കിന് നിറഭേദങ്ങള്‍ കൃത്യതയോടെ പുനരാവിഷ്‌കരിക്കുന്നു. ദൃശ്യങ്ങള്‍ കൂടുതല്‍ ജീവസ്സുറ്റതാക്കുന്നതിനൊപ്പം ആഴമേറിയ ബ്ലാക്ക് ടോണുകള്‍ കൂടുതല്‍ തിളക്കമുള്ള ഹൈലൈറ്റുകളും ഒട്ടും ചോര്‍ന്നു പോകാതെ ഒപ്പിയെടുക്കാന്‍ ഈ പുത്തന്‍ സാങ്കേതികവിദ്യ സഹായിക്കുന്നു. മോഷന്‍ഫ്‌ളോ എക്‌സ്ആര്‍ സാങ്കേതികവിദ്യ ദൃശ്യങ്ങളെ കൂടുതല്‍ സുഗമവും തടസ്സമില്ലാത്തതുമാക്കുന്നു. സിനിമകള്‍, കായിക മത്സരങ്ങള്‍, ഗെയിമിംഗ് എന്നിവയില്‍ മുമ്പത്തേക്കാളും മികച്ച രീതിയിലുള്ള ഒരു ആഴമേറിയ ദൃശ്യാനുഭവം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. 55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച്, 85 ഇഞ്ച് മോഡലുകളിലാണ് ബ്രാവിയ 3II ലഭ്യമാകുക. 55 ഇഞ്ചിന് 1,59,900 രൂപയും (ഓഫറില്‍ 99,990), 65 ഇഞ്ചിന് 1,99,900 രൂപയും (ഓഫറില്‍ 1,24,990), 75 ഇഞ്ചിന് 2,89,900 രൂപയും (ഓഫറില്‍ 1,79,990), 85 ഇഞ്ചിന് 5,19,900 (ഓഫറില്‍ 3,05,990) രൂപയുമാണ് വില. 55, 65, 75 ഇഞ്ച് ടിവികള്‍ മെയ് മുതലും 85 ഇഞ്ച് ടിവികള്‍ ആഗസ്റ്റ് മുതലും ഇന്ത്യയിലെ സോണി റീട്ടെയില്‍ സ്റ്റോറുകളിലും www.ShopatSC.com പ്രമുഖ ഇലക്ട്രോണിക് വില്‍പ്പന കേന്ദ്രങ്ങളിലും ഇ-കൊമേഴ്‌സ് പ്ലാറ്റഫോമികളിലും ലഭിക്കും.
