Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൈറ്റൻ ‘അമാൽഫി റിവിയേര’

1 min read

കൊച്ചി: ടൈറ്റന്‍റെ പെർഫ്യൂം ബ്രാൻഡായ സ്‌കിൻ പുതിയ യുണിസെക്‌സ് സുഗന്ധലേപനമായ ‘അമാൽഫി റിവിയേര’ പുറത്തിറക്കി. യുണിസെക്‌സ്, ജെൻഡർ-ന്യൂട്രൽ പെർഫ്യൂമുകളുടെ ലോകത്തേക്കുള്ള ബ്രാൻഡിന്‍റെ ആദ്യ ചുവടുവെപ്പാണ് അമാൽഫി റിവിയേര. സൂര്യപ്രകാശം നിറഞ്ഞ കടൽത്തീരങ്ങൾ, ഉന്മേഷദായകമായ കടൽക്കാറ്റ്, സമുദ്രത്തിലെ തിരമാലകളുടെ ശാന്തമായ താളം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അമാൽഫി റിവിയേര നിർമ്മിച്ചിരിക്കുന്നത്. സവിശേഷവും ആകർഷകവുമായ പെർഫ്യൂമുകൾ സൃഷ്ടിക്കുന്നതിൽ പ്രശസ്‌തനായ പെർഫ്യൂമർ സന്തോഷ് ഷിൻഡെയാണ് ഈ പെർഫ്യൂം തയ്യാറാക്കിയിരിക്കുന്നത്. സ്‌കിൻ പെർഫ്യൂമുകളുടെ തനിമയും ഗാംഭീര്യവും നിലനിർത്തിക്കൊണ്ടുതന്നെ, വേനൽക്കാല കടൽത്തീരങ്ങളുടെ ഉന്മേഷം പകരുന്ന സുഗന്ധമാണ് അമാൽഫി റിവിയേരയിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്. പുതുമയുള്ളതും യുണിസെക്‌സ് സ്വഭാവമുള്ളതുമായ പെർഫ്യൂമുകളോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യത്തിന് അനുസരിച്ചുള്ള ഉത്പന്നമാണ് അമാൽഫി റിവിയേരയെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് ഫ്രാഗ്രൻസ് ആന്‍റ് ആക്‌സസറീസ് ഡിവിഷൻ സിഇഒ മനീഷ് ഗുപ്‌ത പറഞ്ഞു. കൂടുതൽ ആധുനികമായ സിട്രസ്-മറൈൻ സുഗന്ധമാണ് ഇതിലുള്ളത്. ഉന്മേഷദായകവും എല്ലാവർക്കും അനുയോജ്യവും അനന്തസാധ്യതകൾ നിറഞ്ഞതുമായ ഒരു ആധുനിക വേനൽക്കാലത്തെക്കുറിച്ചുള്ള ഞങ്ങളുടെ സങ്കൽപ്പമാണ് അമാൽഫി റിവിയേര എന്നും അദ്ദേഹം പറഞ്ഞു. ഡെർമറ്റോളജിക്കൽ പരിശോധനകൾക്ക് വിധേയമാക്കിയ ഈ പെർഫ്യൂം, ഇഫ്ര മാനദണ്ഡങ്ങളും യൂറോപ്യൻ യൂണിയൻ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതാണ്. 90 മില്ലിക്ക് 3,095 രൂപയാണ് വില. ബ്രാൻഡിന്‍റെ വെബ്‌സൈറ്റ്, ഇന്ത്യയിലുടനീളമുള്ള സ്‌കിൻ കിയോസ്‌കുകൾ, ടൈറ്റൻ വേൾഡ് സ്റ്റോറുകൾ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ലൈഫ്സ്റ്റൈൽ സ്റ്റോറുകൾ, പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.

  മുത്തൂറ്റ് സ്നേഹസമ്മാനം 2026ലേക്ക് അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3