ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ എന്‍ഹാന്‍സ്ഡ് വാല്യൂ 30 ഇന്‍ഡക്‌സ് ഫണ്ട്
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്കായി പുതിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ എന്‍ഹാന്‍സ്ഡ് വാല്യൂ 30 ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കി. മികച്ച സാമ്പത്തിക അടിത്തറയുള്ളതും എന്നാല്‍ വിപണിയില്‍ ആകര്‍ഷകമായ മൂല്യത്തില്‍ ലഭ്യമായതുമായ ലാര്‍ജ്-ക്യാപ്, മിഡ്-ക്യാപ് കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസ്തി വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപകരെ സഹായിക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിക്ഷേപ രീതി പിന്തുടരുന്നതിനാല്‍ ഇത് കൂടുതല്‍ സുതാര്യവും ചിട്ടപ്പെടുത്തിയതുമാണ്. ബുക്ക് വാല്യൂ-ടു-പ്രൈസ്, ഏണിങ്‌സ്-ടു-പ്രൈസ്, സെയില്‍സ്-ടു-പ്രൈസ് എന്നീ സാമ്പത്തിക ഘടകങ്ങള്‍ അടിസ്ഥാനമാക്കി ബിഎസ്ഇ ലാര്‍ജ്-മിഡ്ക്യാപ് വിഭാഗത്തില്‍ നിന്നുള്ള 30 മികച്ച കമ്പനികളെയാണ് ഈ ഫണ്ടിനായി തിരഞ്ഞെടുക്കുന്നത്. 2026 മാര്‍ച്ച് 30-ലെ കണക്കുകള്‍ പ്രകാരം ഈ ഇന്‍ഡക്‌സ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 32 ശതമാനവും 10 വര്‍ഷത്തിനിടെ 19.4 ശതമാനവും വാര്‍ഷികാദായം നല്‍കിയിട്ടുണ്ട്. ഓഹരി വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വര്‍ഷത്തില്‍ രണ്ടുതവണ ഈ പോര്‍ട്ട്ഫോളിയോ പുനഃക്രമീകരിക്കും. ഐസിഐസിഐ പ്രു സിഗ്‌നേച്ചര്‍ അഷ്വര്‍, സ്മാര്‍ട്ട് കിഡ് അഷ്വര്‍, ഐസിഐസിഐ പ്രു സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് ഉള്‍പ്പെടെയുള്ള കമ്പനിയുടെ വിവിധ യുലിപ് പദ്ധതികളിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയോടൊപ്പം ഓഹരി വിപണിയിലെ ദീര്‍ഘകാല നേട്ടങ്ങളും ഇതിലൂടെ ലഭിക്കും.

qu25e6