Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ്

1 min read

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വില്‍പനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് അടുത്തിടെ കൈവരിച്ചിരുന്നു. ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തില്‍ മഹീന്ദ്രയെ എത്തിച്ച എസ്യുവിയായി ഇത് മാറിയിരിക്കുന്നു. ആര്‍ഇവിഎക്സ് എം വേരിയന്‍റിന് 8.94 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 82 കിലോവാട്ട് പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിസിഎംപിഎഫ്ഐ എഞ്ചിനാണ് ഈ വേരിയന്‍റിന് കരുത്ത് പകരുന്നത്. ബോഡി കളേര്‍ഡ് ഗ്രില്‍, ഫുള്‍ വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്‍, ആര്‍16 ബ്ലാക്ക് വീല്‍ കവര്‍, സ്പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ റൂഫ് എന്നിവയുള്‍പ്പെടുന്ന ഈ വേരിയന്‍റിന്‍റെ എക്സ്റ്റീരിയര്‍ മനോഹരമാണ്. പ്ലഷ് ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, സ്റ്റിയറിംഗില്‍ ഘടിപ്പിച്ച നിയന്ത്രണങ്ങളോടുകൂടിയ 26.03 സെന്‍റിമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, കൂടാതെ മികച്ച ക്യാബിന്‍ അനുഭവത്തിനായി 4 സ്പീക്കര്‍ ഓഡിയോ സംവിധാനം എന്നിവ ഈ വാഹനത്തിലുണ്ട്. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ആറു എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോളോടെ കൂടിയ ഇഎസ്സി, എല്ലാ നാലു ചക്രങ്ങള്‍ക്കും ഡിസ്ക് ബ്രേക്കുകള്‍ എന്നിവ ഉള്‍പ്പെടെ 35 സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകള്‍ ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ഇവിഎക്സ് എം നെക്കാള്‍ മികച്ച ക്യാബിന്‍ അനുഭവവും ആകര്‍ഷകമായ രൂപകല്‍പ്പനയും നല്‍കിക്കൊണ്ട്, ഒറ്റ പാനലുള്ള സണ്‍റൂഫ് കൂട്ടിച്ചേര്‍ത്ത് ആര്‍ഇവിഎക്സ് എം (ഒ) വേരിയന്‍റിന്‍റെ മികവ് വര്‍ദ്ധിപ്പിക്കുന്നു. ആര്‍ഇവിഎക്സ് എം (ഒ) വേരിയന്‍റിന് 9.44 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിജിഡിഐ എഞ്ചിന്‍ കരുത്ത് പകരുന്ന ആര്‍ഇവിഎക്സ് എ വേരിയന്‍റിന്‍റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ വകഭേദത്തിന് 11.79 ലക്ഷം രൂപയും, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദത്തിന് 12.99 ലക്ഷം രൂപയുമാണ് വില. ഈ വേരിയന്‍റിന് ശക്തി പകരുന്നത് 96 കിലോവാട്ട് കരുത്തും 230 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സെഗ്മെന്‍റിലെ ഏറ്റവും മികച്ച അഡ്വാന്‍സ്ഡ് 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിജിഡിഐ എഞ്ചിനാണ്. പനോരമിക് സണ്‍റൂഫ്, ലെതറെറ്റ് സീറ്റുകള്‍, ഡ്യുവല്‍-ടോണ്‍ ഇന്‍റീരിയറുകള്‍, ഓട്ടോ-ഡിമ്മിങ് ഐആര്‍വിഎം തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ കാബിന്‍ അനുഭവം കൂടുതല്‍ മികച്ചതാക്കും. മറ്റു രണ്ടു വേരിയന്‍റുകളെ അപേക്ഷിച്ച് ഇതില്‍ ഇരട്ട എച്ച്ഡി സ്ക്രീനുകളാണുള്ളത്. 26.03 സെന്‍റിമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സ്ക്രീനും, 26.03 സെന്‍റിമീറ്റര്‍ ഫുള്‍ ഡിജിറ്റല്‍ ക്ലസ്റ്ററും. തടസമില്ലാത്ത കണക്റ്റിവിറ്റിയും സൗകര്യവും ഉറപ്പാക്കുന്നതിന് ബില്‍റ്റ്-ഇന്‍ അലക്സ, ഓണ്‍ലൈന്‍ നാവിഗേഷന്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്ന അഡ്രെനോക്സ് കണക്റ്റും ഇതില്‍ സംയോജിപ്പിച്ചിട്ടുണ്ട്. ആര്‍ഇവിഎക്സ് സീരീസിലെ മൂന്ന് വകഭേദങ്ങളും ഗാലക്സി ഗ്രേ, ടാങ്കോ റെഡ്, നെബുല ബ്ലൂ, എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ അഞ്ച് നിറഭേദങ്ങളില്‍ ലഭ്യമാണ്.

  എംവീ ഫോട്ടോവോള്‍ടിക് പവര്‍ ഐപിഒയ്ക്ക്
Maintained By : Studio3