അലൈഡ് എഞ്ചിനീയറിംഗ് വര്‍ക്ക്സ് ഐപിഒ

കൊച്ചി: ഇന്ത്യയിലുടനീളം സ്മാര്‍ട്ട് മീറ്ററിങ് അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും യൂട്ടിലിറ്റി ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത കമ്പനിയായ അലൈഡ് എഞ്ചിനീയറിംഗ് വര്‍ക്ക്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ അഞ്ച് രൂപ മുഖവിലയുള്ള 75 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.