Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെൻറ് പ്രഥമ എഎന്‍എഫ്ഒയിലൂടെ സമാഹരിച്ചത് 17,800 കോടി

1 min read

മുംബൈ: ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രഥമ എന്‍എഫ്ഒ(ന്യൂഫണ്ട് ഓഫര്‍)ക്ക് വിപണിയില്‍ വന്‍വരവേല്‍പ്പ്. ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെയും ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ എന്‍എഫ്ഒ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ക്മ്പനി പ്രഖ്യാപിച്ചു. 17,800 കോടി രൂപയാണ് എന്‍എഫ്ഒയിലൂടെ സമാഹരിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ഓവര്‍നെറ്റ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് ലിക്വിഡ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് മണിമാര്‍ക്കറ്റ് ഫണ്ട് എന്നിങ്ങനെയുള്ള മൂന്ന് കാഷ്/ഡെറ്റ് മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലൂടെയാണ് നിക്ഷേപം സമാഹരിച്ചത്. 2025 ജൂണ്‍ 30 ന് ആരംഭിച്ച മൂന്ന് ദിവസത്തെ എന്‍എഫ്ഒ, 90ലധികം സ്ഥാപന നിക്ഷേപകരില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചു. ഡാറ്റ അധിഷ്ഠിത നിക്ഷേപവും ഡിജിറ്റല്‍-ഫസ്റ്റ് സമീപനവും സംയോജിപ്പിക്കുന്ന ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്മെന്റിന്റെ മൂല്യ നിര്‍ദ്ദേശത്തിലുള്ള ആത്മവിശ്വാസമാണ് സ്ഥാപന നിക്ഷേപരുടെ മികച്ച താല്‍പ്പര്യം പ്രതിഫലിപ്പിക്കുന്നത്. ഓഫര്‍ കാലയളവില്‍ 67,000-ത്തിലധികം വ്യക്തികളാണ് ഈ ഫണ്ടുകളില്‍ നിക്ഷേപിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ക്യാഷ്/ഡെറ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് റീട്ടെയ്ല്‍ നിക്ഷേപകരില്‍ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ സൂചകമായി ഇത്. ജൂലൈ രണ്ടിന് അവസാനിച്ച എന്‍എഫ്ഒ, കാഷ്/ഡെറ്റ് ഫണ്ട് സെഗ്മെന്റില്‍ രാജ്യം കണ്ട ഏറ്റവും വലിയ ന്യൂഫണ്ട് ഓഫറുകളിലൊന്നായിരുന്നു. ഇതോടെ രാജ്യത്തെ ടോപ് 15 അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ പട്ടികയിലും ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാനം പിടിച്ചു. 47 ഫണ്ട് ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന കടപ്പത്ര ആസ്തികളുടെ കണക്കനുസരിച്ചാണിത്. കാഷ്, ഹ്രസ്വ കാല വകയിരുത്തലുകളില്‍ നിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്നതായിരുന്നു ജിയോബ്ലാക്ക്‌റോക്ക് ഫണ്ടുകള്‍. ഹ്രസ്വകാല, ഡെറ്റ്, മണി മാര്‍ക്കറ്റ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് പെട്ടെന്ന് നേട്ടം നല്‍കാന്‍ സാധ്യതയുള്ളവയാണ്. ‘സ്ഥാപന നിക്ഷേപകരില്‍ നിന്നും വ്യക്തിഗത നിക്ഷേപകരില്‍ നിന്നും ഞങ്ങളുടെ ആദ്യ എന്‍എഫ്ഒക്ക് ലഭിച്ച പ്രതികരണത്തില്‍ വളരെയധികം സന്തോഷമുണ്ട്. ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ നൂതനാത്മകമായ നിക്ഷേപ ഫിലോസഫിക്കുള്ള പിന്തുണ കൂടിയാണിത്. ഞങ്ങളുടെ റിസ്‌ക് മാനേജ്‌മെന്റ് ശേഷിക്കും ഡിജിറ്റല്‍ ഫസ്റ്റ് സമീപനത്തിനും ലഭിച്ച അംഗീകാരം കൂടിയാണ്. ഇന്ത്യയുടെ വളര്‍ന്നുവരുന്ന നിക്ഷേപ ഭൂമികയില്‍, എല്ലാ തരം നിക്ഷേപകരെയും പരിഗണിച്ചുള്ള ഞങ്ങളുടെ ശക്തമായ തുടക്കമാണിത്,’ ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ സിദ്ദ് സ്വാമിനാഥന്‍ പറഞ്ഞു.

  സ്മാര്‍ട്ട് വര്‍ക്ക്സ് കോവര്‍ക്കിംഗ് സ്പെയ്സസ് ഐപിഒ
Maintained By : Studio3