ഫുഡ്ലിങ്ക് എഫ് & ബി ഹോള്‍ഡിംഗ്സ് ഐപിഒ

കൊച്ചി: ഫുഡ്ലിങ്ക് എഫ് & ബി ഹോള്‍ഡിംഗ്സ് (ഇന്ത്യ) പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 160 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 1.19 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രീ ഐപിഒ പ്ലേസ്മെന്റിലൂടെ 32 കോടി രൂപ സമാഹരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇത് പൂര്‍ത്തിയായാല്‍ ഐപിഒയ്ക്കുള്ള പുതിയ ഓഹരികളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കും.