അമീര്‍ചന്ദ് ജഗ്ദീഷ് കുമാര്‍ (എക്സ്പോര്‍ട്ട്) ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ബസുമതി അരിയുടെയും മറ്റ് എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെയും സംസ്കരണവും കയറ്റുമതിയും നടത്തുന്ന, ‘എയറോപ്ലെയിന്‍’ ബ്രാന്‍ഡ് ഉടമകളായ അമീര്‍ചന്ദ് ജഗ്ദീഷ് കുമാര്‍ (എക്സ്പോര്‍ട്ട്) ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂട 550 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്രയും തുകയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, കെഫിന്‍ ടെക്നോളജീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.