ട്രാന്‍സ് യൂണിയന്‍ സിബില്‍ ക്രെഡിറ്റ്വിഷന്‍ സിബില്‍ കൊമേഴ്സ്യല്‍ റാങ്ക്

കൊച്ചി: വാണിജ്യ, ബിസിനസ് രംഗത്തെ വായ്പകള്‍ വളര്‍ത്താന്‍ ബാങ്കുകളേയും വായ്പ സ്ഥാപനങ്ങളേയും കൂടുതലായി പിന്തുണക്കാന്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍ ക്രെഡിറ്റ്വിഷന്‍ സിബില്‍ കൊമേഴ്സ്യല്‍ റാങ്ക് (സിവി സിഎംആര്‍) എന്ന പുതിയ അവലോകന മാതൃക അവതരിപ്പിച്ചു. വാണിജ്യ വായ്പ മേഖലയില്‍ കൂടുതല്‍ കൃത്യതയുള്ളതും കൂടുതല്‍ ഉത്തരവാദിത്തത്തോടു കൂടിയതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇത് സഹായകമാകും. വിപുലമായ മേഖലകളിലേക്കു വായ്പകള്‍ ലഭ്യമാക്കല്‍, വായ്പാ സ്വഭാവം സംബന്ധിച്ച കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ എന്നിവ ലഭ്യമാക്കി ആത്യന്തികമായി വാണിജ്യ വായ്പാ വിതരണ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും. കൂടുതല്‍ സാമ്പത്തിക അച്ചടക്കമുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളെ കണ്‍െത്താനും ഇതു സഹായിക്കും. സാമ്പത്തിക സ്വഭാവങ്ങള്‍ വിലയിരുത്തുന്ന കാലയളവ് 24-ല്‍ നിന്നു 36 മാസമായി വര്‍ധിപ്പിക്കുകയും കൂടുതല്‍ സമഗ്രമായ കാഴ്ചപ്പാടു ലഭ്യമാക്കുകയും ചെയ്യും. റാങ്കിംഗിന് യോഗ്യമായ ബിസിനസ്സുകളുടെ എണ്ണം 12 ശതമാനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ബാങ്കുകള്‍ക്ക് മുമ്പ് റാങ്ക് ചെയ്യപ്പെടാതിരുന്നവ ഉള്‍പ്പെടെ കൂടുതല്‍ ബിസിനസ്സുകളെ വിലയിരുത്താന്‍ അവസരം നല്‍കുന്നു. റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള വാണിജ്യ വായ്പ ഉപഭോക്താക്കളില്‍ 70 ശതമാനത്തിലേറെയും വായ്പ ദാതാക്കള്‍ക്കു പ്രിയങ്കരമായ റാങ്ക് സ്കെയിലിലാണെന്നാണ് സൂചിപ്പിക്കപ്പെടുന്നത്. വായ്പ ദാതാക്കളുടെ വിശ്വസനീയ പങ്കാളിയായാണ് ഇപ്പോള്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍ നിലകൊള്ളുന്നത്. 2017-ല്‍ അവതരിപ്പിച്ച സിഎംആര്‍ വാണിജ്യ വായ്പാ നഷ്ടസാധ്യതകള്‍ വിശകലനം ചെയ്യുന്നതില്‍ വലിയ മാറ്റങ്ങളാണു വരുത്തിയത്. ഏകദേശം 60 ശതമാനത്തോളം വാണിജ്യ വായ്പകളും സിഎംആര്‍ റാങ്കിങ് അടിസ്ഥാനത്തിലാണ് നല്‍കുന്നത്. വിപണിയിലെ മാറ്റങ്ങളുടേയും പുതിയ ആവശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍ സിവി സിഎംആര്‍ അവതരിപ്പിക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ എംഎസ്എംഇ മേഖല ഗണ്യമായ പങ്കാണു വഹിക്കുന്നതെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയിന്‍ പറഞ്ഞു. 1 മുതല്‍ 10 വരെയുള്ള സിവി സിഎംആര്‍ റാങ്കുകളില്‍ സിഎംആര്‍ 1 ആണ് ഏറ്റവും മികച്ച റാങ്ക്. ഇത് ഏറ്റവും കുറഞ്ഞ ഡിഫോള്‍ട്ട് നിരക്കിനെ സൂചിപ്പിക്കുന്നു. എന്നാല്‍ സിഎംആര്‍ 10ന് ഏറ്റവും ഉയര്‍ന്ന ഡിഫോള്‍ട്ട് നിരക്കാണ് ഉള്ളത്.