ടാറ്റ എഐജി മെഡികെയർ സെലക്ട്

കൊച്ചി: ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നമായ മെഡികെയർ സെലക്ട് വിപണിയിലെത്തിച്ചു. കോവിഡ്-19 പോലുള്ള ആവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡികെയർ സെലക്ട്. 3 കോടി രൂപ വരെ പരിരക്ഷാ തുക വാഗ്ദാനം ചെയ്യുന്ന മെഡികെയർ സെലക്ട് ഉപഭോക്താക്കളുടെ മെഡിക്കൽ, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു. ഇൻ-പേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും ഉള്ള ചെലവുകൾ, ഔട്ട്പേഷ്യന്റ് ആനുകൂല്യങ്ങൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലെയിമുകൾ മൂലം പരിരക്ഷാ തുക തീർന്നാൽ, അത് സ്വയമേ പുനഃസ്ഥാപിക്കുന്ന റിസ്റ്റോറേഷൻ ബെനഫിറ്റ് ആണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. റോഡ്-എയർ ആംബുലൻസ് കവറേജ്, പെറ്റ് സിടി, പെറ്റ് എംആർഐ സ്കാനുകൾ തുടങ്ങിയ നൂതന രോഗനിര്‍ണയ സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയും ഈ പ്ലാനില്‍ ഉൾപ്പെടുന്നു. രോഗിയുടെ കൂടെ എത്തുന്ന മുതിർന്ന ഒരാള്‍ക്കുള്ള ദിന അലവന്‍സ്, പരിധിയില്ലാത്ത ടെലി-കൺസൾട്ടേഷനുകൾ, യാത്രാ കവർ തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിനെ സമഗ്രവും ഉപയോക്തൃ സൗഹൃദവുമായ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാക്കി മാറ്റുന്നു. കോവിഡ്-19 ന്റെ എൻബി.1.8.1 വകഭേദം കേരളത്തിലെ നിരവധി ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കേസുകൾ വർദ്ധിച്ചുവന്ന സാഹചര്യത്തിലാണ് മെഡികെയർ സെലക്ട് വിപണിയില്‍ എത്തുന്നത്. ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ കുറഞ്ഞ അപകടസാധ്യതയുള്ളതായി വിലയിരുത്തിയെങ്കിലും തൊണ്ടവേദന, ക്ഷീണം, നേരിയ ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ, പ്രത്യേകിച്ച് മറ്റ് രോഗങ്ങളുള്ളവരെ ബാധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ശക്തമായ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി അനിവാര്യമാണ്. ടാറ്റ എഐജിയുടെ മെഡികെയർ സെലക്ട്. കോവിഡ്-19 ഹോസ്പിറ്റലൈസേഷന് ആവശ്യമായ കവറേജിനൊപ്പം, ബന്ധപ്പെട്ട രോഗനിര്‍ണയത്തിനും ചികിത്സാനന്തര പരിചരണത്തിനും വിപുലമായ പിന്തുണ നൽകുന്നു. കേരളത്തിലെ 350-ലധികം ആശുപത്രികളുടെ ശൃംഖലയിലൂടെ, അവശ്യ സാഹചര്യങ്ങളില്‍ ഗുണനിലവാരമുള്ള പരിചരണവും ഈ പദ്ധതി ഉറപ്പാക്കുന്നു. കേരളത്തിൽ കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനാൽ, ബോധവൽക്കരണവും മുൻകരുതലും പ്രധാനമാണെന്നും നിലവിലെ വകഭേദത്തിന്റെ അപകടസാധ്യത കുറവാണെങ്കിലും നേരത്തെയുള്ള മുൻകരുതലുകളും ആവശ്യമായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും വലിയ മാറ്റം ഉണ്ടാക്കുമെന്നും ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനിയുടെ കൺസ്യൂമർ അണ്ടർറൈറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് മോസംകർ പറഞ്ഞു. ജനങ്ങള്‍ കോവിഡ്-19 സംബന്ധമായ വിവരങ്ങള്‍ ആധികാര സ്രോതസുകളില്‍ നിന്നും മനസിലാക്കി വെക്കേണ്ടതും ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് 1077, 0471-2733433, 9188610100 എന്നീ കോവിഡ്-19 ഹെല്പ് ലൈന്‍ നമ്പരുകളിൽ ബന്ധപ്പെടേണ്ടതുമാണ്.