Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആര്‍ജിസിബി എംഎസ് സി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

1 min read

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യില്‍ കേന്ദ്ര ബയോടെക്നോളജി വകുപ്പിന്‍റെ സഹായത്തോടെ നടത്തുന്ന 2025-26 അധ്യയന വര്‍ഷത്തേക്കുള്ള എംഎസ് സി ബയോടെക്നോളജി പ്രോഗ്രാമില്‍ ചേരുന്നതിന് ഗാറ്റ്-ബി യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഡിസീസ് ബയോളജി, ജനറ്റിക് എഞ്ചിനീയറിംഗ് എന്നിവയില്‍ സ്പെഷ്യലൈസേഷനോടു കൂടിയ എംഎസ് സി ബയോടെക്നോളജി കോഴ്സാണ് ആര്‍ജിസിബി യിലേത്. നാല് സെമസ്റ്ററുകളുള്ള രണ്ട് വര്‍ഷത്തെ കോഴ്സില്‍ ഓരോ സ്പെഷ്യലൈസേഷനിലും 10 വിദ്യാര്‍ത്ഥികള്‍ക്ക് വീതം ആകെ 20 സീറ്റുകളുണ്ട്. ഗാറ്റ്-ബി സ്കോറിന് പുറമെ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അപേക്ഷകര്‍ക്ക് സയന്‍സ്, എഞ്ചിനീയറിംഗ്, മെഡിസിന്‍ എന്നിവയുടെ ഏതെങ്കിലും ശാഖയിലെ ബിരുദത്തില്‍ മൊത്തം 60 ശതമാനം മാര്‍ക്ക് (അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് പോയിന്‍റ്) ഉണ്ടായിരിക്കണം. എസ് സി, എസ് ടി, ഒബിസി (നോണ്‍ ക്രീമിലെയര്‍) വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (പിഡബ്ല്യുഡി) 55 ശതമാനം മാര്‍ക്ക് മതിയാകും. കോഴ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യവര്‍ഷം 6000 രൂപയും രണ്ടാം വര്‍ഷം 8000 രൂപയും പ്രതിമാസ സ്റ്റൈപ്പന്‍ഡ് ലഭിക്കും. യോഗ്യതാ ബിരുദ കോഴ്സിന്‍റെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ബിരുദ പ്രോഗ്രാമില്‍ ആവശ്യമായ മാര്‍ക്ക് നേടിയതിന്‍റെ തെളിവ് പ്രവേശന സമയത്തും ഹാജരാക്കാം. ഓരോ വിഭാഗത്തിനും ആര്‍ജിസിബി നിശ്ചയിച്ച ഗാറ്റ്-ബി കട്ട്-ഓഫ് റാങ്ക്/സ്കോര്‍ അടിസ്ഥാനമാക്കിയാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുക. കൗണ്‍സലിംഗ് ജൂണ്‍ 30 മുതല്‍ ആരംഭിക്കും. 2025 ഓഗസ്റ്റ് 1 ന് ക്ലാസുകള്‍ തുടങ്ങും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക: https://rgcb.res.in/msc.

  കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് യുറേക്ക ജിസിസി സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ മൂന്നാമത്
Maintained By : Studio3