February 13, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാനറ റൊബെക്കോ അസറ്റ് മാനേജ്മെന്‍റ് കമ്പനി ഐപിഒ

കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ പഴക്കമേറിയ അസറ്റ് മാനേജ്മെന്‍റ് കമ്പനിയായ കാനറ റൊബെക്കോ അസറ്റ് മാനേജ്മെന്‍റ് കമ്പനി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പ്രമോട്ടര്‍മാരുടെ പത്ത് രൂപ മുഖവിലയുള്ള 49,854,357 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാനറ ബാങ്കും ഒറിക്സ് കോര്‍പ്പറേഷന്‍ യൂറോപ്പ് എന്‍.വിയുമാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുടെ 80 ശതമാനവും നയിക്കുന്നത് വനിതകൾ
Maintained By : Studio3