വെന്റീവ് ഹോസ്പിറ്റാലിറ്റി ഐപിഒ
കൊച്ചി: വെന്റീവ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ (മുമ്പ് ഐസിസി റീല്‍റ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്) പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ഡിസംബര്‍ 20 മുതല്‍ 24 വരെ നടക്കും. 1600 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 610 രൂപ മുതല്‍ 643 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 23ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.